ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 9000 ആയി, മരണം 300 ; വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 39 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 9000 ആയി, മരണം 300 ; വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 39 മരണം

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കനത്ത നാശം വിതച്ച് പടര്‍ന്നു പിടിക്കുന്ന കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണം 300 ആയി. രോഗബാധിതരുടെ എണ്ണം 9,000 വും. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലത്തും പരിശോധന വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഞായറാഴ്ച മാത്രം 763 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 39 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണം 300 ആയി. മഹാരാഷ്ട്രയില്‍ 221 പുതിയ കേസുകളും 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 16 മരണങ്ങളാണ് ഉണ്ടായത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എങ്കിലും പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മേഖലകളിലും പരിശോധനകള്‍ നടത്താനാണ് ഉദ്ദേശം.

ഹോട്ട്‌സ്‌പോട്ടുകള്‍ കൂടാതെ 133 ജില്ലകളില്‍ കൂടി പരിശോധന നടത്തും. അതിനിടയില്‍ ആശ്വാസമായി ഹിമാചല്‍ പ്രമദശില്‍ 159 ടെസ്റ്റുകളാണ് നെഗറ്റീവായി മാറിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബദുവാന്‍ ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 14 ഗ്രാമങ്ങളാണ് പൂട്ടിയത്.

അത്യാഹിത കേസുകളില്‍ പ്രായമായവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സൗജന്യ ക്യാബ് സര്‍വീസ് ഡല്‍ഹി ദ്വാരകയിലെ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ തെലുങ്കാനയില്‍ 28 കേസുകള്‍ പോസിറ്റീവായി. രണ്ടു മരണമവും റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേര്‍ രോഗവിമുക്തരായി. ഇതോടെ ഇവിടുത്തെ കേസുകളുടെ എണ്ണം 412 ആയി.



from mangalam.com https://ift.tt/34tMtaW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages