മഹാരാഷ്ട്രയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് ബാധ ; രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റീനിലേക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 12, 2020

മഹാരാഷ്ട്രയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് ബാധ ; രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റീനിലേക്ക് മാറ്റി

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് ബാധ സ്ഥിരികരിച്ചു. പൂനെയില്‍ റൂബീഹാള്‍ ആശുപത്രിയിലെ നഴ്‌സിനാണ് രോഗം ബാധിച്ചത്. ഇതേ തുടര്‍ന്ന് 36 നഴ്‌സുമാരെ കൂടി ക്വാറന്റീന്‍ ചെയ്തിരിക്കുന്നത്. മുംബൈയില്‍ നേരത്തേ മലയാളി നഴ്‌സുമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പൂനെയിലും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 45 വയസ്സുള്ള നഴ്‌സിന് രോഗം കണ്ടെത്തിയെന്നും ഇവരെ ക്വാറന്റീന്‍ ചെയ്തതായും ആശുപത്രിയുടെ വിശദീകരണം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മലയാളി നഴ്‌സിന് രോഗം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സ്ഥലങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര. പ്രധാന നഗരങ്ങളായ മുംബൈയിലും പൂനെയിലും അനേകം മലയാളികളാണ് ജോലി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 221 പുതിയ കേസുകളും 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 16 മരണങ്ങളാണ് ഉണ്ടായത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 9000 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.



from mangalam.com https://ift.tt/2VhqjUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages