ലോക്ക്ഡൗൺ:കേന്ദ്രസർക്കാർ 75,000 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

ലോക്ക്ഡൗൺ:കേന്ദ്രസർക്കാർ 75,000 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: കൊറോണ അടച്ചുപൂട്ടലിനെ തുടർന്ന് നിശ്ചലമായ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനായി 50,000 മുതൽ 75,000 കോടി വരെയുള്ള ഉത്തേജക പാക്കേജ് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വ്യവസായങ്ങളെ പ്രത്യേകിച്ച് തൊഴിൽ നഷ്ടത്തിന് ഏറെ സാധ്യതയുള്ള ചെറുകിട-ഇടത്തരം യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ധന സെസിൽ നിന്നും ബജറ്റിന്റെ ഒരു വിഹിതത്തിൽ നിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താമെന്നാണ് സർക്കാർ കണക്കാക്കുന്നത്. വ്യവസായിക യൂണിറ്റുകൾക്ക് കുറഞ്ഞ നിരക്കിൽ പണം ലഭ്യമാക്കും. പ്രത്യേകിച്ചും മൈക്രോ, ചെറുകിട-ഇടത്തരം യൂണിറ്റുകൾക്ക് ഉടനടി പ്രവർത്തന മൂലധന ആവശ്യകതകൾ കണക്കാക്കി വേഗത്തിൽ പണം നൽകുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ നിശ്ചലമായ സമ്പദ്വ്യവസ്ഥ ചലിപ്പിക്കാനാകുമെന്നും വിലയിരുത്തുന്നു. കൂടാതെ പ്രതിസന്ധിയിലായ മറ്റു വ്യവസായ മേഖലകൾക്കും കയറ്റുമതിക്കാർക്കും ഇതിലൂടെ സഹായംലഭ്യമാക്കും. ഉത്തേജക ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകളിലാണെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊറോണ മഹാമാരിക്ക് മുമ്പ് തന്നെ രാജ്യത്തെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരുന്നു. ആദ്യമേ പ്രതിസന്ധിയിലായ പല മേഖലകൾക്കും കൊറോണ കൂടി എത്തിയതോടെ കനത്ത നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ അഞ്ച് ശതമാനം മാത്രമാണ് വളർച്ച പ്രവചിച്ചിരുന്നത്. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ അനുമാനമാണിത്. ഇതിനിടയിലാണ് കൊറോണ മഹമാരിയും ലോക്ക്ഡൗണും എത്തിയിരിക്കുന്നത്. ഇന്ത്യക്ക് 2020-21 സാമ്പത്തിക വർഷത്തിൽ രണ്ട് ശതമാനം വളർച്ച മാത്രമാണ് ഫിച്ച് കണക്കാക്കിയിരിക്കുന്നത്. മുപ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. Content Highlights:Govt working on bailout package of up to ₹75,000 crore to revive growth-corona


from mathrubhumi.latestnews.rssfeed https://ift.tt/39VcIrZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages