മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ നൽകി അതിഥി തൊഴിലാളികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 8, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ നൽകി അതിഥി തൊഴിലാളികൾ

നീലേശ്വരം : അന്നം തന്ന നാട് അപകടത്തിലാകുമ്പോൾ സഹായിക്കാൻ ഞങ്ങളുമുണ്ടെന്ന് കാട്ടിത്തരികയാണ് രാജസ്ഥാനിൽനിന്ന് എത്തിയ രണ്ട് അതിഥി തൊഴിലാളികൾ. നീലേശ്വരത്ത് ഗ്രാനൈറ്റ് ജോലി ചെയ്യുന്ന ഭരത്പുർ സ്വദേശിയായ വിനോദ് ജാഗിദ്, മോഹല്ല സ്വദേശി മഹേഷ് ചന്ദ് ജാഗിദ് എന്നിവരാണ് തങ്ങൾ പണിയെടുത്തുണ്ടാക്കിയ 5000 രൂപയുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് ഈ തുകയെന്നും മറ്റെവിടെയും കൊടുക്കാൻ വിശ്വാസമില്ലാത്തതിനാലാണ് ഇവിടെയെത്തിയതെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. നീലേശ്വരം സി.ഐ. എം.എ.മാത്യുവിന് തുക കൈമാറി. ഉടൻതന്നെ പോലീസ് ഓൺലൈൻവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ചു. അതുകണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് അവർ മടങ്ങിയത്. പോലീസുകാർ അവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Vi5clH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages