60കാരന്‍ അരികില്‍ വന്നിരുന്നു ഉറങ്ങുന്നത് പോലെ അഭിനയിച്ചു, എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി, എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാളാണ് ഇങ്ങനെ പെരുമാറിയത്; ദുരനുഭവം പറഞ്ഞ് 20കാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 27, 2020

60കാരന്‍ അരികില്‍ വന്നിരുന്നു ഉറങ്ങുന്നത് പോലെ അഭിനയിച്ചു, എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി, എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാളാണ് ഇങ്ങനെ പെരുമാറിയത്; ദുരനുഭവം പറഞ്ഞ് 20കാരി

പലപ്പോഴും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ നിന്ന് പോലും അതിക്രമങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. നിരവധി പേരാണ് അത്തരം സംഭവങ്ങള്‍ക്ക് ഇരകള്‍ ആകുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മാര്‍വ എന്ന 20 വയസുകാരി. ട്രെയിനില്‍ വെച്ച് വൃദ്ധനായ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന് മര്‍വ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മര്‍വ ഇക്കാര്യം തുറന്ന് പറഞ്ഞത്.

മാര്‍വയുടെ വാക്കുകള്‍ ഇതാണ്:

ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.' എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്.

'എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ ഇതാണ്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. എന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാന്‍. അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു.

എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു. പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസ്സിലായി, അല്ല അതെന്റെ വെറും തോന്നലല്ല. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി.

സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അയാൾക്കു നേരെ ദേഷ്യപ്പെട്ടു. അലറിവിളിച്ചു. പക്ഷേ, താൻ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാൽ, ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാർട്ട്മെന്റിലുള്ള മറ്റു യാത്രക്കാർ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണ്.’– പെൺകുട്ടി പറയുന്നു. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ നമുക്കുണ്ടാകുന്നുണ്ട്. പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ പെണ്‍കുട്ടികൾക്കുണ്ടാകുന്നുണ്ട്. കൂടുതൽ പ്രശ്നമുണ്ടാക്കണ്ട എന്ന കുടുംബത്തിന്റെ ഭയം കൊണ്ടുമാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നത്. ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയാറാകണമെന്നും മാർവ വിഡിയോയിൽ ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2yL5Xfs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages