ന്യൂയോർക്ക്: കൊറോണവൈറസ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ശേഷം ഇറ്റലിയിൽ രോഗികളുടെ എണ്ണത്തിൽ ആദ്യമായി കുറവ് വന്നു. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന മരണനിരക്കുമാണ് ഇറ്റലിയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്പെയിനിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.അതേസമയം ലോകത്ത് ഇതിനോടകം കോവിഡ് കവർന്നത് 1,70,000 ജീവനാണ്.കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷവും പിന്നിട്ടു. അതേ സമയം രോഗികളുടെ എണ്ണത്തിലും മരണത്തിലും പ്രത്യാശക്ക് വകനൽകുന്ന റിപ്പോർട്ടുകളൊന്നും യുഎസിൽ നിന്ന് ലഭിച്ചിട്ടില്ല. മരണനിരക്ക് യുഎസിൽ 42,094 ആയി. 24 മണിക്കൂറിനിടെ 1433 പേർ മരിച്ചതായി ജോൺഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പറയുന്നു.യുഎസിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പകുതിയും ന്യൂയോർക്കിലാണ്. 7,84,599 പേർക്കാണ് യുഎസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72,389 പേർ മാത്രമാണ് ഇതിൽ രോഗമുക്തരായിട്ടുള്ളത്. ഇറ്റലിയിൽ 1,08,237 പേരും സ്പെയിനിൽ 9877 പേരും നിലവിൽ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. 399 മരണമാണ് സ്പെയിനിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇറ്റലിയിൽ 454 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. മെയ് മൂന്ന് വരെ ഇറ്റലിയിൽ ലോക്ക്ഡൗൺ തുടരുമെങ്കിലും കഴിഞ്ഞ ദിവസം മുതൽ ചില കടകൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ബുക്ക്ഷോപ്പുകൾ, സ്റ്റേഷനറി, കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച് തുടങ്ങിയത്. സാമൂഹിക അകലം നിലനിർത്തിക്കൊണ്ടാകും ഇതിന്റെ പ്രവർത്തനം. ഫ്രാൻസിൽ 547 ഉം യുകെയിൽ 449 ഉം മരണങ്ങൾ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ മൊത്തം കൊറോണബാധിതരുടെ എണ്ണം 25 ലക്ഷത്തിനടുത്തെത്തി. 168,000 ജീവനുകളാണ് ഇതുവരെ കൊറോണവൈറസ് കവർന്നത്. Content Highlights:Italy sees first fall of active coronavirus cases-corona update worldwide
from mathrubhumi.latestnews.rssfeed https://ift.tt/2RPYsdG
via
IFTTT
No comments:
Post a Comment