288 ദിവസത്തെ നിരാഹാരം, തുർക്കി ഗായിക മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

288 ദിവസത്തെ നിരാഹാരം, തുർക്കി ഗായിക മരിച്ചു

ഈസ്താംബൂൾ: ഇരുനൂറിലേറെ ദിവസങ്ങൾ നിരാഹാരമനുഷ്ഠിച്ച തുർക്കി വിപ്ലവ ഗായിക മരിച്ചു. തുർക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായ ഹെലിൻ ബോലെക് (28) ആണ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങിയത്. ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുർക്കി ഭരണകൂടം നിരോധനമേർപ്പെടുത്തുകയും സഹഗായകരെ തടവിൽവെക്കുകയും ചെയ്തതിനെതിരേയാണ് ഹെലിൻ സമരം തുടങ്ങിയത്. 2016-ലാണ് യോറത്തിന് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഭീകരസംഘടനയായി കണക്കാക്കുന്ന റവല്യൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി സംഘത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹെലിന്റെയും സുഹൃത്ത് ഇബ്രാഹിം ഗോക്കെക്കിന്റെ സമരത്തെത്തുടർന്ന് ഇവരുടെ സുഹൃത്തുക്കളെ തടവിൽനിന്ന് മോചിപ്പിച്ചിരുന്നു. എന്നാൽ, യോറം ഗ്രൂപ്പിനുള്ള നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹെലിൻ സമരം തുടരുകയായിരുന്നു. ഗോക്കെക്കിനെ നിർബന്ധപൂർവം സർക്കാർ ആശുപത്രിയിലേക്കു മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/2V4nPJw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages