പേടിയോടെ ആദ്യ ജെറ്റ് യാത്ര, അബദ്ധത്തില്‍ ബട്ടണ്‍ അമര്‍ത്തി, 2500 അടി ഉയരത്തില്‍നിന്ന് താഴേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 15, 2020

പേടിയോടെ ആദ്യ ജെറ്റ് യാത്ര, അബദ്ധത്തില്‍ ബട്ടണ്‍ അമര്‍ത്തി, 2500 അടി ഉയരത്തില്‍നിന്ന് താഴേക്ക്

പാരീസ്: ഫ്രാൻസിൽ ജെറ്റ് വിമാനത്തിൽ ആദ്യമായി സഞ്ചരിച്ച 64കാരൻ അബദ്ധത്തിൽ സീറ്റ് ഇജെക്റ്റർ ബട്ടൺ അമർത്തി പുറത്തേക്ക് വീണു. ഭയന്നുവിറച്ച് ആദ്യ ജെറ്റ് യാത്ര നടത്തിയ ഇയാൾ 2500 അടി ഉയരത്തിൽനിന്നാണ് താഴേക്ക് പതിച്ചത്. പാരച്യൂട്ട് പ്രവർത്തിച്ചതിനാൽ ഭാഗ്യവശാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ചിൽ സൈനിക ആയുധ കമ്പനിയിലെ എക്സിക്യൂട്ടീവായ 64കാരനായി ദസാൾട്ട് റഫേൽ ബി ജെറ്റ് വിമാനത്തിൽ സഹപ്രവർത്തകൻ ഒരുക്കിയ അപ്രതീക്ഷിത ഉല്ലാസ യാത്രയിലായിരുന്നു സംഭവം. എയർ ബേസിൽ എത്തിയ ശേഷമാണ് സഹപ്രവർത്തകൻ ഒരുക്കിയ യാത്രയെക്കുറിച്ച് ഇയാൾ അറിഞ്ഞത്. സൈനിക വിമാനത്തിൽ സഞ്ചരിച്ചുള്ള മുൻപരിചയം ഇയാൾക്കുണ്ടായിരുന്നില്ല. അതിനാൽതന്നെ പേടിച്ചാണ് ഇയാൾ ജെറ്റിൽ കയറിയത്. യാത്രയിലാകെ ഭയന്നുവിറച്ചിരുന്ന 64കാരൻ എന്തിലെങ്കിലും മുറുകെ പിടിക്കാനുളള ശ്രമത്തിൽ സീറ്റിലെ ഇജക്റ്റർ ബട്ടൺ അബദ്ധത്തിൽ അമർത്തുകയായിരുന്നുവെന്ന് ഫ്രാൻസ് വ്യോമയാന അന്വേഷണ വിശകലന ബ്യൂറോ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. താഴേക്ക് പതിച്ച ഉടൻ പാരച്യൂട്ട് പ്രവർത്തിച്ചതിനാൽ വലിയ പരിക്കില്ലാതെ ഇയാൾക്ക് എയർബേസിന് സമീപത്തേക്ക് ഇറങ്ങാനായി. ഹെൽമറ്റ് കൃത്യമായി ധരിക്കാത്തതിനാൽ ചെറിയ പരിക്കുകൾ പറ്റി. അതേസമയം സഹയാത്രികൻ പെട്ടെന്ന് ഇജക്റ്റ് ചെയ്ത ആഘാതത്തിൽ മുഖത്ത് ചെറിയ പരിക്കേറ്റെങ്കിലും പൈലറ്റ് സുരക്ഷിതമായി ജെറ്റ് വിമാനം ലാൻഡ് ചെയ്തു. content highlights:Man Accidentally Ejects Himself From Jet


from mathrubhumi.latestnews.rssfeed https://ift.tt/2z5EMfp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages