ജിദ്ദ: തലസ്ഥാനമായ റിയാദടക്കമുള്ള പ്രധാന നഗരങ്ങളിൽ സൗദി അറേബ്യ കർഫ്യൂ 24 മണിക്കൂറാക്കി നീട്ടി. റിയാദ്, തബൂക്ക്, ധഹ്റാൻ, ദമ്മാം, ഹൊഫൂഫ്, ജിദ്ദ, തായിഫ്, ഖതീഫ്, അൽഖോബാർ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രധാനമേഖലകളിലെ തൊഴിലാളികളൊഴികെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ അവിടെ നിന്ന് പുറത്ത് കടക്കുന്നതിനോ അനുമതിയില്ല. രാവിലെ ആറിനും മൂന്ന് മണിക്കും ഇടയിൽ അതാത് ഇടങ്ങളിൽ താമസിക്കുന്നവർക്ക് മരുന്നിനും ഭക്ഷണത്തിനും മാത്രം വീട് വിട്ടിറങ്ങാനുള്ള അനുവാദമുള്ളൂ. ഈ സമയങ്ങളിൽ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരാൾ മാത്രമേ പാടുള്ളൂ. ആതുര സേവനം, ഫാമർമസി, ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, പാചകവാതകവിതരണ കേന്ദ്രങ്ങൾ, ബാങ്ക്, മെയിന്റനൻസ് പ്രവർത്തനങ്ങൾ, ഇലക്ട്രിക്കൽ, പ്ലംബിംഗ്, എയർകണ്ടീഷൻ ജോലികൾ, ഡ്രൈനേജ് വെള്ളം കൊണ്ടുപോകുന്ന സേവനം എന്നിവയെ കർഫ്യുനിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ഏതൊക്കെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നത് പ്രത്യേക സമിതി ചേർന്ന് അതത് സമയത്ത് തീരുമാനിക്കും. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മുതിർന്നവർക്ക് മാത്രമേ അനുവാദമുള്ളൂ. പകർച്ച വ്യാധി സാധ്യതയുള്ളതിനാൽ കുട്ടികളെ പുറത്തുവിടരുത്. ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങൾക്ക് ഓൺലൈൻ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണം. പരമാവധി സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. Content Highlights:24-hour curfew in Riyadh, Jeddah and other cities
from mathrubhumi.latestnews.rssfeed https://ift.tt/34nFnoo
via
IFTTT
No comments:
Post a Comment