ലണ്ടന്‍ : കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി ലണ്ടനില്‍ മരണത്തിന് കീഴടങ്ങി. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് മരിച്ചത്.
അതേസമയം ഇന്നലെ രണ്ട് മലയാളികള്‍ ദുബായില്‍ രോഗം ബാധിച്ച് മരിത്തിരുന്നു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് ഇന്നലെ യുഎഇയില്‍ മരിച്ചത്.
ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ അഹമ്മദ് കബീര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രോഗം മൂര്‍ച്ഛിച്ചു. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹം പത്ത് വര്‍ഷത്തില്‍ അധികമായി ദുബൈയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ആണ് അവസാനമായി വീട്ടില്‍ എത്തിയത്. മൃതദേഹം ദുബായില്‍ തന്നെ ഖബറടക്കും. ഭാര്യ: ഷെജില. മക്കള്‍: ഫെബിന്‍, ഫസ്‌ന, ഫഹ്മ, മാതാവ്: ഖദീജ.
കോശി സഖറിയ ഇറാനി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചത് ആണ് മരണ കാരണം.
from mangalam.com https://ift.tt/2RTnSqV
via IFTTT
No comments:
Post a Comment