ഒടുവിൽ ഫേസ്ബുക്കും സമ്മതിച്ചു, രമേശ്‌ ചെന്നിത്തലയ്ക്ക് എതിരായ പോസ്റ്റ്‌ വസ്തുതാ വിരുദ്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 30, 2020

ഒടുവിൽ ഫേസ്ബുക്കും സമ്മതിച്ചു, രമേശ്‌ ചെന്നിത്തലയ്ക്ക് എതിരായ പോസ്റ്റ്‌ വസ്തുതാ വിരുദ്ധം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കെതിരെ സി.ഐ. ടി. യു. നേതാവും എൽ. ഐ. സി ഏജന്റ്സ് സംഘടന നേതാവുമായ ഡോ.പി.ജി. ദിലീപ്കുമാറിന്റെ പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് ഒടുവിൽ ഫേസ്ബുക്ക് സമ്മതിച്ചു.വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ ക്വറന്റീനിൽ അയക്കുന്ന നടപടി വിജയിക്കാതെ വരുന്ന ഘട്ടത്തിൽ കൊറോണ വ്യാപനം ലഘൂകരിക്കുന്നതിനായി മിറ്റിഗേഷൻ രീതി അവലംബിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് സർക്കാരിന് നൽകിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ മിറ്റിഗേഷൻ രീതി പിഞ്ചുകുഞ്ഞുങ്ങളെയും അറുപത് കഴിഞ്ഞവരെയും മരണത്തിന് വിട്ടുകൊടുക്കുന്ന പരിപാടി ആണെന്ന് ദിലീപ്കുമാർ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നു.

[IMG]

കൊറോണ ചികിത്സാരീതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്കും പരാതി നൽകി.കൊറോണ ചികിത്സാ രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ദിലീപിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയാറായിട്ടില്ല.ഇതിനിടയിൽ കൊറോണയെക്കുറിച്ചുള്ള വ്യാജവാർത്തകളും പ്രചാരണവും കർശനമായി തടയാൻ ഫേസ് ബുക്ക് തീരുമാനമെടുത്തു. ഇപ്രകാരം പരിശോധിച്ചപ്പോഴാണ് ദിലീപ്കുമാറിന്റെ വ്യാജവാർത്ത ശ്രദ്ധയിൽപെടുന്നതും നടപടി എടുക്കുന്നതും.

വസ്തുതാ പരിശോധന നടത്തിയ ശേഷം തെറ്റായ വാർത്ത ആണെന്ന് ഈ പോസ്ടിനോപ്പം ഫേസ്ബുക്ക് ചേർത്തു.ഇതോടെ ഷെയർ ചെയ്ത എല്ലാവരുടേയും ഫേസ്ബുക്ക് വാളിൽ പോസ്റ്റിനു മുകളിൽ വിവരം തെറ്റാണെന്ന സന്ദേശവും ചേർക്കപ്പെടുകയാണ്.സംഭവം ഇത്രയൊക്കെ ആയിട്ടും വ്യാജപ്രചരണം നടത്തിയ ദിലീപ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/3dGs7iS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages