അബുദാബി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ യു എ ഇ സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ഉള്ള അനുമതി നല്‍കി. ആവശ്യമായി വന്നാല്‍ ഇത്തരം നടപടികളിലേക്ക് കടക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജോലികള്‍ നിയന്ത്രിക്കുന്നതിന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കിയതോടെ അധിക ജീവനക്കാരുടെ സേവനം താത്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയോടെ ശമ്പളം വെട്ടി കുറക്കാനോ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കും.
ശമ്പളത്തോടെയോ അല്ലാതെയോ ഹ്രസ്വദീര്‍ഘ കാല അവധി നല്‍കാനും, വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കുന്നു. കോവിഡ് 19 സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലിന്റെ ലക്ഷ്യം. ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ അവര്‍ക്ക് മറ്റൊരു കമ്പനിയില്‍ ജോലി തേടാനുള്ള സാവകാശം നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. മറ്റ് ജോലി കിട്ടുന്നത് വരെ താമസ സ്ഥലത്ത് തുടരാന്‍ ഇവരെ അനുവദിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ല.
from mangalam.com https://ift.tt/2w0Rue9
via IFTTT
No comments:
Post a Comment