തീവണ്ടികൾ ആളില്ലാതെ ഓടുന്നു; റിസർവേഷനിൽ പക്ഷേ തത്കാൽ എടുക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

തീവണ്ടികൾ ആളില്ലാതെ ഓടുന്നു; റിസർവേഷനിൽ പക്ഷേ തത്കാൽ എടുക്കണം

കണ്ണൂർ: കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിയതോടെ തീവണ്ടിയാത്രക്കാരുടെ എണ്ണം കുറഞ്ഞു. ജനറൽ കോച്ചുകളിലടക്കം ആളില്ലാതെയാണ് ഓടുന്നത്. സൂചികുത്താൻ ഇടമില്ലാതിരുന്ന മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിലെ പല ബോഗികളും കാലിയാണ്. രാവിലെയുള്ള മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസിൽ സ്ഥിരംയാത്രക്കാർ മാത്രമാണുള്ളത്. തിരുവനന്തപുരം ഭാഗത്തേക്ക് റിസർവേഷൻ കോച്ചുകൾ കാലിയാണ്. എന്നാൽ ആളുകൾ കുറവായിട്ടും ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക് വെയ്റ്റിങ് ലിസ്റ്റാണ് കാണിക്കുന്നത്. ഇതുകാരണം അത്യാവശ്യയാത്രക്കാർ തത്കാലും ഇരട്ടി വില നൽകി പ്രീമിയം തത്കാൽ ടിക്കറ്റുകളും എടുക്കേണ്ട സ്ഥിതിയാണ്. വണ്ടിയിൽ കയറിയാൽ എ.സി. കോച്ചിലടക്കം ബർത്തുകൾ കാലിയാണ്. എന്നിട്ടും വലിയ തുകയാണ് നൽകുന്നതെന്ന് യാത്രക്കാർ പറയുന്നു. പലരും യാത്രയുടെ അവസാനനിമിഷമാണ് ടിക്കറ്റ് റദ്ദാക്കുന്നത്. അതിനാലാണ് വെയ്റ്റിങ് ലിസ്റ്റ് കാണിക്കുകയും യാത്ര തുടങ്ങിയാൽ ബർത്ത് കാലിയാവുകയും ചെയ്യുന്നതെന്ന് കൊമേഴ്സ്യൽ അധികൃതർ പറയുന്നു. വെയ്റ്റിങ് ലിസ്റ്റ് കാണുമ്പോൾ അധികം യാത്രക്കാരും അത് എടുക്കില്ല. വണ്ടി പുറപ്പെടുന്നതിന്റെ തലേദിവസം തത്കാൽ, പ്രീമിയം തത്കാൽ എടുക്കും. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ എത്തുന്നവരോട് കൃത്യമായി വിവരം പറയുന്നുണ്ടെന്ന് അധികൃതർ പറയുന്നു. Content Highlights: Number of people affected by Coronavirus increases, the number of train passengers decreases


from mathrubhumi.latestnews.rssfeed https://ift.tt/2QeSLFx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages