ആലപ്പുഴ: പരീക്ഷ ഒഴിവായെന്ന സന്തോഷത്തിലിരിക്കുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്. പരീക്ഷ നിങ്ങളെത്തേടി വീടുകളിലെത്തും. കൊറോണ ബാധയെത്തുടർന്ന് ഏഴുവരെ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ ഒഴിവാക്കി എല്ലാവർക്കും അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം ഉറപ്പിച്ചിരുന്നതാണ്. എന്നാലും തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ പാഴാക്കാൻ വയ്യാതെ എന്തുചെയ്യുമെന്ന ആശങ്കയിലായിരുന്നു സ്കൂളുകൾ. അപ്പോഴാണ് ചോദ്യക്കടലാസുകൾ എന്തുകൊണ്ട് വീടുകളിലെത്തിച്ചൂകൂടാ എന്ന് ചില മാനേജ്മെന്റുകൾ ചിന്തിച്ചത്. അതിനുള്ള ഒരുക്കത്തിലാണ് ചില സ്കൂളുകൾ. സി.ബി.എസ്.ഇ., എയ്ഡഡ് സ്കൂളുകളിലാണ് അറിയിപ്പുകൾ ലഭിച്ചത്. മാനേജ്മെന്റുകളുടെ തീരുമാനപ്രകാരമാണിത്. മാതാപിതാക്കൾ സ്കൂളിലെത്തി ചോദ്യപ്പേപ്പറുകൾ കൈപ്പറ്റണം. വീട്ടിലിരുന്ന് ഉത്തരങ്ങൾ എഴുതിയശേഷം ഉത്തരക്കടലാസുകൾ നിശ്ചിതദിവസത്തിൽ തിരികെ സ്കൂളിലെത്തിക്കണം. തുടർന്ന് അധ്യാപകർ വിലയിരുത്തിയശേഷം റിസൾട്ട് അറിയിക്കും. ചില സ്കൂളുകളിൽ ഓൺലൈനായും ചോദ്യപ്പേപ്പറുകൾ നൽകുന്നുണ്ട്. ഓരോദിവസവും ഓരോ വിഷയം വീതമാണ് ക്രമീകരണം. രാവിലെ സ്കൂൾ പ്രവർത്തനമാരംഭിക്കുന്ന സമയത്ത് വാട്സാപ്പിലേക്ക് സ്കൂൾ വെബ്സൈറ്റ് ലിങ്ക് ലഭിക്കും. ഇതിലൂടെ ചോദ്യപ്പേപ്പറുകൾ കണ്ടെത്തി പ്രിന്റ് എടുത്ത് കുട്ടികൾക്ക് നൽകാം. രക്ഷിതാക്കളുടെ മേൽനോട്ടത്തിലാകും പരീക്ഷ. രക്ഷിതാവിനും കുട്ടിക്കും സൗകര്യമാകുംവിധമുള്ള സമയം തിരഞ്ഞെടുക്കാം. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകൾ മാതാപിതാക്കൾ സൂക്ഷിക്കണം. പരീക്ഷാവസാനം ഇത് സ്കൂളിലെത്തിക്കണം. വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും അധ്യാപകർക്ക് ഈ ദിനങ്ങൾ പ്രവൃത്തിദിനങ്ങളാണ്. മാർച്ച് 31 വരെ അധ്യാപകർക്ക് സ്കൂൾതല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ചുള്ള സർക്കുലർ കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരുന്നു. പഠനനിലവാരം മെച്ചപ്പെടുത്തും ഈ രീതിയിൽ പരീക്ഷ നടത്തുന്നത് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. പരീക്ഷയുടെ മാർക്ക് കുട്ടികളുടെ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് തടസ്സമുണ്ടാകുന്നുമില്ലല്ലോ. അതുകൊണ്ട് ഇങ്ങനെ പരീക്ഷ നടത്തുന്നതിൽ തെറ്റൊന്നുമില്ല. - എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി. Content Highlights:Schools ready to take the exam at home
from mathrubhumi.latestnews.rssfeed https://ift.tt/38Pwd4G
via
IFTTT
No comments:
Post a Comment