ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ പുതിയ വീട് നല്‍കാന്‍ സന്നദ്ധനായി യുവാവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 25, 2020

ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ പുതിയ വീട് നല്‍കാന്‍ സന്നദ്ധനായി യുവാവ്‌

കൊച്ചി: മൂന്നുകിടപ്പുമുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള എറണാകുളം പള്ളിക്കരയിലെ പുതിയ വീട് ഐസൊലേഷൻ വാർഡാക്കാൻ സന്നദ്ധതയറിയിച്ച് യുവാവ്. അന്തേവാസികൾക്കായി കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കാൻ തയ്യാറാണെന്നും കറുകപ്പാടത്ത് കെ.എസ്. ഫസലുറഹ്മാൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫസലു റഹ്മാൻ സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരായ ഫസലു നിലവിൽ കൊടുങ്ങല്ലൂരിലെ കുടുബവീട്ടിലാണു താമസം. അടിയന്തരസാഹചര്യത്തിൽ ജോലിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കും വീട് നൽകാൻ തയ്യാറാണ്. പാലുകാച്ചിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. വളരെ കുറച്ചുദിവസംമാത്രമാണ് വീട്ടിൽ താമസിച്ചിട്ടുള്ളത്. താൻ കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയുമ്പോൾ തനിക്കു ചെയ്യാൻ കഴിയുന്നതു ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിനുപിന്നിൽ. തന്റെ പോസ്റ്റ് കണ്ട് സന്നദ്ധസംഘടനകൾ ഭക്ഷണമെത്തിക്കാൻ താത്പര്യമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3dEQSvU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages