കൊറോണ വ്യാപനം തടയാനായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് നാട്ടിലേക്ക് എത്താനാകാത്ത അവസ്ഥയാണ്. അതിര്‍ത്തികളില്‍ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ഈ സാഹചര്യത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ നാട്ടില്‍ എത്തിക്കാനായി രക്ഷിതാക്കള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് നടക്കുകയാണ് ചെയ്തത്. 10 കിലോ മീറ്ററാണ് രക്ഷിതാക്കള്‍ നടന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനികളായ 12 പേരെ നെടുങ്കണ്ടത്ത് എത്തിക്കാനാണ് മാതാപിതാക്കളും പഞ്ചായത്തംഗവും കമ്പംമെട്ടില്‍ നിന്നു കമ്പത്തേക്ക് 10 കിലോമീറ്റര്‍ കാല്‍നടയായി നടന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജോണി പുതിയാപറമ്പിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളെ സുരക്ഷിതമായി നെടുങ്കണ്ടത്ത് എത്തിച്ചു. നേരത്തെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിനികളെ സ്വന്തം സ്ഥലങ്ങളിലേക്കു വിടണമെന്ന് കോളജ് അധികൃതരോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആരോഗ്യ മേഖലയായതിനാല്‍ സംരക്ഷണം ലഭിക്കുമെന്നും അവധി അനുവദിക്കാന്‍ കഴിയില്ലെന്നും കോളജ് അധികൃതര്‍ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കളെ അറിയിച്ചു. ഈ ആശ്വാസത്തിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ 11.30 ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും ഹോസ്റ്റലുകള്‍ പൂട്ടാനും തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുന്നത്.
ഇതോടെ തഞ്ചാവൂരിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങിയെങ്കിലും പൊതു ഗതാഗതം ഇല്ലാത്തതിനാല്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ നാട്ടിലേക്ക് വിദ്യാര്‍ഥിനികളെ അയയ്ക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് കോഴിമല, എഴുകുംവയല്‍, ഇരട്ടയാര്‍, വാഴവര, മാവടി, പാലാ, തൃശൂര്‍, കൂവപ്പള്ളി,എറണാകുളം എന്നീ മേഖലകളിലെ 12 വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ തമ്മില്‍ ആശയ വിനിമയം നടത്തി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ന് കമ്പംമെട്ടില്‍ എത്തി. ഇവരുടെ വാഹനം അതിര്‍ത്തി കടത്തി വിടാന്‍ തമിഴ്‌നാട് ചെക്‌പോസ്റ്റ് അധികൃതര്‍ തയാറായില്ല. ഇതോടെയാണ് ഇവര്‍ കാല്‍നടയായി നടക്കാന്‍ തീരുമാനിച്ചത്.
from mangalam.com https://ift.tt/2QL9osm
via IFTTT
No comments:
Post a Comment