കൊറോണയെ നേരിടാന്‍ ഗോമൂത്ര സല്‍ക്കാരം നടത്താനൊരുങ്ങി ഹിന്ദുമഹാസഭ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 3, 2020

കൊറോണയെ നേരിടാന്‍ ഗോമൂത്ര സല്‍ക്കാരം നടത്താനൊരുങ്ങി ഹിന്ദുമഹാസഭ

ന്യൂഡൽഹി; കൊറോണ വൈറസ് രാജ്യ തലസ്ഥാനത്ത് വ്യാപിക്കുന്നത് തടയാൻ ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കാൻ ഹിന്ദു മഹാസഭ തീരുമാനിച്ചതായി പ്രസിഡന്റ് ചക്രപാണി മഹാരാജ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആറു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി)ഉപയോഗിക്കുന്നതിലൂടെകൊറോണയെ തടയാൻ കഴിയുമെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ചായ സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നതുപോലെ ഓർഗാനിക് ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു, അതിൽ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൊറോണയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങൾ ആളുകളെ അറിയിക്കും, മഹാരാജ് പറഞ്ഞു. പാർട്ടിയ്ക്കിടെ ആളുകൾക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകൾ തുറക്കും ചാണക വറളി,ചാണകത്തിൽ നിന്നുണ്ടാക്കുന്ന അഗർബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും. ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം പാർട്ടികൾ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തിൽ തങ്ങളുമായി സഹകരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. Content Highlight: Hindu Mahasabha organize Gaumutra party to prevent coronavirus


from mathrubhumi.latestnews.rssfeed https://ift.tt/39nSZRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages