350 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കക്കൂസ്, കളിസ്ഥലമില്ല, ഒന്നു മുതല്‍ 10 വരെ ക്‌ളാസ്സ് മൂന്നോ നാലോ മുറികളില്‍ ; തോപ്പുംപടിയിലെ അരൂജാസ് സി.ബി.എസ്.ഇ. സ്‌കൂള്‍ ആറ് സെന്റിലെ ഒറ്റനിലവീട്ടില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 3, 2020

350 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കക്കൂസ്, കളിസ്ഥലമില്ല, ഒന്നു മുതല്‍ 10 വരെ ക്‌ളാസ്സ് മൂന്നോ നാലോ മുറികളില്‍ ; തോപ്പുംപടിയിലെ അരൂജാസ് സി.ബി.എസ്.ഇ. സ്‌കൂള്‍ ആറ് സെന്റിലെ ഒറ്റനിലവീട്ടില്‍

കൊച്ചി : തോപ്പുംപടിയിലെ അരൂജാസ് സി.ബി.എസ്.ഇ. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ആറ് സെന്റിലെ വീട്ടില്‍. കളിസ്ഥലമില്ല. ഒരു ശുചിമുറി മാത്രം. സ്‌കൂള്‍ മാനേജ്‌മെന്റിനു കീഴില്‍ സമീപത്ത് നഴ്‌സറി സ്‌കൂളും നടത്തുന്നുണ്ട്. അവിടെ അമ്പതോളം കുരുന്നുകള്‍ പഠിക്കുന്നുണ്ട്. തോപ്പുംപടി അരൂജാസ്, പള്ളുരുത്തി അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ െഹെക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി.

ആകെ 350 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ അവകാശവാദം. ഒറ്റനിലയുള്ള കെട്ടിടത്തില്‍ മൂന്നോ നാലോ ക്ലാസ് മുറികളേയുള്ളൂ. ഇത്രയും വിദ്യാര്‍ഥികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ സ്‌കൂളിനു കഴിയുകയില്ല. അതുകൊണ്ട് പല സമയത്താണത്രേ ക്ലാസുകള്‍ നടത്തുന്നത്. ഏഴോളം അധ്യാപകരുണ്ട്. തോപ്പുംപടി മേഖലയിലെ തീര്‍ത്തും ഗ്രാമീണ മേഖലയായ മൂലങ്കുഴിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പത്താം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നുവെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമെന്നാണ് സമീപവാസികള്‍ പറയുന്നത്. സ്‌കൂളിന് അനുമതി ഇല്ലാത്തതുകൊണ്ട് 28 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസില്‍ വര്‍ഷാന്ത്യ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല.

അംഗീകാരത്തിനായി മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഒന്നു പോലും ഈ സ്‌കൂളിന് പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.എസ്.ഇ. െഹെക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഉയര്‍ന്ന €ാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാന്‍ സൗകര്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് വിദ്യാര്‍ഥികള്‍ പുറത്ത് സമാന്തരമായി പഠിച്ചശേഷം ഇവിടെയെത്തി പരീക്ഷയെഴുതുകയായിരുന്നുവെന്നു സംശയമുയര്‍ന്നിട്ടുണ്ട്.

ഇന്നു മുതലുള്ള മൂന്നു പരീക്ഷകളാണ് എഴുതാന്‍ കഴിയുക. മാര്‍ച്ച് 4, 12,18 തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. പരീക്ഷയെഴുതിയാലും കേസിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നു കോടതി വ്യക്തമാക്കി. പരീക്ഷയെഴുതാന്‍ അനുമതി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും സ്‌കൂള്‍ മാനേജ്‌മെന്റും നല്‍കിയ ഹര്‍ജികള്‍ െഹെക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല. എന്നാല്‍, വിദ്യാര്‍ഥികളുടെ അവസ്ഥ മനസിലാക്കി ഇടപെടുകയാണെന്ന് അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും അരൂജാസ് സ്‌കൂളിലില്ലെന്നു സി.ബി.എസ്.ഇ. അധികൃതര്‍ കോടതിയെ അറിയിച്ചു.

അരൂജാസിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷയ്ക്ക് ഇരുത്താന്‍ ശ്രമിച്ച മൂന്ന് സ്‌കൂളുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു സി.ബി.എസ്.ഇ. ആവശ്യപ്പെട്ടു. ഫെബ്രുവരി 24ന് ആരംഭിച്ച പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ കഴിഞ്ഞിട്ടില്ല. പാഠ്യപദ്ധതിയില്‍ വ്യത്യാസമുള്ളതിനാല്‍ അരൂജാസിലെ വിദ്യാര്‍ഥികളെ സ്‌േറ്ററ്റ് സിലബസില്‍ പരീക്ഷ എഴുതിക്കാനാകില്ലെന്നു സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു.



from mangalam.com https://ift.tt/39mI8rI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages