നിരീക്ഷണത്തിലിരുന്നയാള്‍ ഇറങ്ങിപ്പോയി; വീട്ടില്‍നിന്ന്കണ്ടെത്തി ആശുപത്രിയിലെത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 9, 2020

നിരീക്ഷണത്തിലിരുന്നയാള്‍ ഇറങ്ങിപ്പോയി; വീട്ടില്‍നിന്ന്കണ്ടെത്തി ആശുപത്രിയിലെത്തിച്ചു

പത്തനംതിട്ട: കൊറോണ രോഗലക്ഷണങ്ങൾ സംശയിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞയാൾ ഇറങ്ങിപ്പോയി. ആറു മണിക്കൂറിനുശേഷം ഇയാളെ റാന്നിയിലെ വീട്ടിൽനിന്ന് കണ്ടെത്തി. ഇറ്റലിയിൽനിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവ് റാന്നി സ്വദേശിയാണ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാന്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് വാർഡിൽ കാണാതായതെന്ന് അധികൃതർ പറയുന്നു. തന്ത്രപരമായി വാർഡിന് പുറത്തിറങ്ങിയെന്നും തിരികെ വരാതായതോടെ ബന്ധപ്പെട്ടവർ വിവരമറിയിച്ചെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനറൽ ആശുപത്രിക്കും െഎസൊലേഷൻ വാർഡിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2TByn3d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages