വിദേശത്തേക്ക് ആരും ടിക്കറ്റെടുക്കുന്നില്ല;നാട്ടിലെത്തിയ പ്രവാസികൾക്ക് ജോലി പോകുമെന്ന പേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 9, 2020

വിദേശത്തേക്ക് ആരും ടിക്കറ്റെടുക്കുന്നില്ല;നാട്ടിലെത്തിയ പ്രവാസികൾക്ക് ജോലി പോകുമെന്ന പേടി

കോട്ടയം: കൊറോണ ഭീതിയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങുകൾ വ്യാപകമായി റദ്ദായി. ട്രാവൽ ഏജൻസികളിൽ പുതിയ ബുക്കിങ് വളരെ കുറഞ്ഞു. 40 ലക്ഷം മലയാളികളാണ് പ്രവാസികളായി കഴിയുന്നതെന്നാണ് കണക്ക്. പത്തനംതിട്ടയിൽ 1.50 ലക്ഷവും കോട്ടയത്ത് രണ്ടുലക്ഷവും പ്രവാസികളുണ്ടെന്നാണ് കണക്ക്. മാർച്ചിൽ പരീക്ഷകഴിഞ്ഞ് നാട്ടിലേക്ക് വരാനിരുന്നത് റദ്ദാക്കിയെന്ന് അബുദാബിയിലുള്ള റാന്നി പഴവങ്ങാടി പഞ്ചായത്തിലെ മന്ദമരുതി സ്വദേശികൾ പറഞ്ഞു. ഗൾഫിലും കൊറോണബാധ റിപ്പോർട്ടു ചെയ്തതിനാൽ അവിടെ കഴിയുന്ന ബന്ധുക്കളുടെ സ്ഥിതി അറിയാനും നാട്ടിൽ ആകാംക്ഷയുണ്ട്. മാളുകളിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കുടുംബമായി പോകുന്ന രീതി തത്കാലം നിർത്തിയെന്ന് അബുദാബിയിലുള്ള കുമ്പനാട് സ്വദേശി പറഞ്ഞു. പലതരം ഭീതിഗൾഫിലുള്ളവർ രോഗത്തെ ആശങ്കയോടെ കാണുന്നു. നാട്ടിൽ വന്നവർക്ക്‌ ജോലി നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ട്. ഗൾഫ് രാജ്യങ്ങൾ എണ്ണയുടെ വിലയിടിവുമൂലമുള്ള സാമ്പത്തിക മാന്ദ്യത്തിലാണ്. വിദേശികളെ അവർ ഒഴിവാക്കുമോ എന്ന പേടി നാട്ടിൽ വന്നവർക്കുണ്ട്. -പീലിപ്പോസ് തോമസ്, സാമ്പത്തിക വിദഗ്ധൻ (കെ.എസ്.എഫ്.ഇ. ചെയർമാൻ)ടിക്കറ്റ് ബുക്കിങ് ഇടിഞ്ഞുകോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് മൂന്ന് ദിവസത്തിനിടെ ഒരൊറ്റ വിദേശയാത്രാടിക്കറ്റും ബുക്ക് ചെയ്തിട്ടില്ല. കുവൈത്തിലേക്ക് ഏഴുദിവസമായി ബുക്കിങ് ഇല്ല. യാത്ര അനുവദിക്കില്ലെന്ന് അവിടെനിന്ന് അറിയിപ്പ് വന്നിട്ടുണ്ട്. മുമ്പ് ശരാശരി 20-25 ടിക്കറ്റുവരെ കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ ശാഖയിൽ ദിവസേന ബുക്കിങ് വന്നിരുന്നു-അക്ബർ ട്രാവൽസ്


from mathrubhumi.latestnews.rssfeed https://ift.tt/3335bFw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages