ലണ്ടൻ: ക്ലോപ്പിന്റെ വെല്ലുവിളിക്ക് ചുട്ടമറുപടി നൽകി ആൻഫീൽഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെ അട്ടിമറിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തിൽ രണ്ടു ഗോളിന് മുന്നിൽ നിന്ന ശേഷം മൂന്നു ഗോൾ തിരിച്ചുവാങ്ങിയ നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടർ കാണാതെ പുറത്തായി. ഇരുപാദങ്ങളിലുമായി 2-4ന്റെ തോൽവി. അത്ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ ലിവർപൂൾ 1-0ന് പരാജയപ്പെട്ടിരുന്നു. ആദ്യപാദത്തിൽ തോറ്റപ്പോൾ കടുത്ത വിമർശകർ പോലും അത് ലിവർപൂളിന് പുറത്തേക്കുള്ള വഴിയാകുമെന്ന് കരുതിയിരുന്നില്ല. രണ്ടാംപാദം ആൻഫീൽഡിലാണെന്ന് ഓർത്തോളൂ എന്ന് ക്ലോപ്പ് വീമ്പ് പറയുകയും ചെയ്തു. പക്ഷേ സിമിയോണിയുടെ തന്ത്രങ്ങൾ അത്ലറ്റിക്കോ താരങ്ങൾ ആൻഫീൽഡിൽ നന്നായി നടപ്പാക്കിയപ്പോൾ ലിവർപൂൾ ആരാധകരുടെ കണ്ണീര് വീഴ്ത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ആദ്യ പാദത്തിലെ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിനെ 43-ാം മിനിറ്റിൽ തന്നെ ജോർജിനിയോ മുന്നിലെത്തിച്ചു. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 94-ാം മിനുട്ടിൽ ഫിർമിനോ രണ്ടാം ഗോളും നേടി. ചെമ്പട ജയമുറപ്പിച്ചെന്ന ഘട്ടത്തിൽ 97-ാം മിനിറ്റിൽ മാർക്കോസ് ലൊറെന്റെയുടെ ഗോളിലൂടെ അത്ലറ്റിക്കോ തിരിച്ചടിച്ചു. 105-ാം മിനിറ്റിൽ മാർക്കോസ് അത്ലറ്റിക്കോയുടെ ജയമുറപ്പിച്ച് രണ്ടാം ഗോൾ കുറിച്ചു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ആൽവാരോ മൊറാട്ട ആൻഫീൽഡിൽ അവസാന ആണിയുമടിച്ചു. അവസാന രണ്ടു സീസണിലും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ലിവർപൂളിന് ഇതോടെ നോക്കൗട്ടിൽ തന്നെ മടക്കം. അത്ലറ്റിക്കോ ഗോളി യാൻ ഒബ്ലാക്കിന്റെ പ്രകടനവും അത്ലറ്റിക്കോയുടെ വിജയത്തിൽ നിർണായകമായി. ഡോർട്ട്മുണ്ടിനെ മറികടന്ന് പി.എസ്.ജി പാരിസ്: മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും ക്വാർട്ടറിലെത്തി. ആദ്യപാദത്തിൽ 2-1ന് തോൽവി വഴങ്ങിയ പി.എസ്.ജി രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോൾ ജയത്തോടെയാണ് ക്വാർട്ടറിൽ കടന്നത്. 28-ാം മിനിറ്റിൽ നെയ്മറും ആദ്യ പകുതിയുടെ അധികസമയത്ത് യുവാൻ ബെർനാറ്റ് വെലാസ്കോയുമാണ് പി.എസ്.ജിക്കായി സ്കോർ ചെയ്തത്. Content Highlights:Champions League Liverpool crash out to Atletico Madrid
from mathrubhumi.latestnews.rssfeed https://ift.tt/2TXw1Lh
via
IFTTT
No comments:
Post a Comment