കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിഗ്രിഗോയറിന്കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് ജസ്റ്റിൻ ട്രൂഡോയേയുംഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. യു.കെയിൽ നടന്ന ഒരു പരിപാടിയിൽ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിൻ ട്രൂഡോയിൽ ലക്ഷണങ്ങൾ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല. ഡോക്ടറുടെ നിർദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധനൽകുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹം വീട്ടിൽ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതർ കൂട്ടിച്ചേർത്തു. അടുത്ത രണ്ടുദിവസങ്ങളിൽ പ്രവിശ്യ പ്രീമിയർമാരും ഫസ്റ്റ് നേഷൻസ് നേതാക്കളുമായി ജസ്റ്റിൻ ട്രൂഡോ നടത്താനിരുന്ന യോഗങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ കാനഡയിൽ 103ഓളം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. Content Highlights:wife of Canadian Prime Minister, Justin Trudeau tests positive


from mathrubhumi.latestnews.rssfeed https://ift.tt/2QbwgRU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages