റിയാദ് : സൗദിഅറേബ്യയിലെ റിയാദിൽ റെസ്റ്റോറന്റിന്റെ ഒരുഭാഗം തകർന്നുവീണ് കായംകുളം സ്വദേശി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കായംകുളം കീരിക്കാട് വൈക്കത്ത് പുതുവേൽ അബ്ദുൽഅസീസ് കോയക്കുട്ടി(60)യും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാർ സ്വദേശി അജയൻ എന്നിവർക്ക് പരിക്കേറ്റു. ഫാരിസ് റോഡിലെ മലസ് റെസ്റ്റോറന്റിന്റെ ബോർഡും അതിനോടുചേർന്നുള്ള ഭാഗവുമാണ് തകർന്നത്. ഞായറാഴ്ച കാലത്ത് എട്ടരയോടെയായിരുന്നു അപകടം. ഒരു കമ്പനിയിൽ ഡ്രൈവറായ അബ്ദുൽഅസീസ് കോയക്കുട്ടി ഹോട്ടലിനുപുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യ: റഫിയ. മക്കൾ: ആരിഫ്, ആശിന.
from mathrubhumi.latestnews.rssfeed https://ift.tt/38O3AVm
via
IFTTT
No comments:
Post a Comment