തിരുവനന്തപുരം: കുട്ടനാട് നിയമസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം അംഗീകരിച്ചുകൊണ്ടുതന്നെ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുക എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയൊരുങ്ങുന്നു. ജോസഫ്-ജോസ് തര്‍ക്കത്തില്‍ കുരുങ്ങിയ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നെങ്കിലും അതു പ്രശ്‌നം വഷളാക്കുമെന്നതിനാലാണ് പുതിയ പോംവഴി ആലോചിക്കുന്നത്.
തല്‍ക്കാലത്തേക്ക് ഈ ഒത്തുതീര്‍പ്പിനു വഴങ്ങണമെന്ന ആവശ്യമായിരിക്കും പത്തിനു നടത്തുന്ന ചര്‍ച്ചയില്‍ മുന്നണി നേതൃത്വം മുന്നോട്ടുവയ്ക്കുക. കഴിഞ്ഞ തവണ മത്സരിച്ചതു ജോസഫിന്റെ ആളായിരുന്നെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ജോസഫിനെ അനുനയിപ്പിക്കാനായാണ്. തോമസ് ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ സീറ്റിനുള്ള അവകാശവാദത്തില്‍ കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ പരസ്പരം ഇടഞ്ഞുനിന്നാല്‍ പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കുട്ടനാട്ടില്‍ ആവര്‍ത്തിക്കുമെന്നു കോണ്‍ഗ്രസിന് ആശങ്കയുണ്ട്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുന്നണിയുടെ ആത്മവീര്യം തിരിച്ചുപിടിക്കാന്‍ കുട്ടനാട്ടിലെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് മുന്നണിനേതൃത്വം പ്രശ്‌ന പരിഹാരത്തിനു പുതുവഴികള്‍ തേടുന്നത്. അവകാശവാദത്തില്‍ വിട്ടുവീഴ്ചയില്ലെങ്കിലും യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ജോസഫ്, ജോസ് വിഭാഗങ്ങള്‍ ഉറപ്പുപറഞ്ഞിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, സീറ്റ് ജോസഫ് പക്ഷത്തിനാണെന്ന് അംഗീകരിച്ച് പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഇത്തവണത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുകയെന്ന നിര്‍ദേശം ആലോചിക്കുന്നത്.
കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. ജേക്കബ് ഏബ്രഹാം ഇപ്പോള്‍ ജോസഫ് പക്ഷത്താണ്. ഇതുകൂടി പരിഗണിച്ചാണ് സീറ്റിനുള്ള പി.ജെ. ജോസഫ് വിഭാഗത്തിന്റെ അവകാശവാദം നേതൃത്വം അംഗീകരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് ഏബ്രഹാം ഇക്കുറിയും സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ച ജോസഫിനെ അനുനയിപ്പിക്കുകയാണു പ്രധാനം. ഈ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധി ജയിക്കുന്നപക്ഷം സീറ്റ് തിരിച്ചുകിട്ടില്ലെന്ന് അദ്ദേഹത്തിന് ആശങ്കയുണ്ട്. അങ്ങനെയുണ്ടാകില്ലെന്നു വാക്കുനല്‍കാനാണ് ആലോചന. ജോസ് വിഭാഗവും അംഗീകരിക്കുന്നപക്ഷം പത്തിനുതന്നെ പ്രഖ്യാപനമുണ്ടാകും.
ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ യു.ഡി.എഫ്. നേതൃത്വം ഇന്നലെ വിളിച്ച ചര്‍ച്ചയും ധാരണയാകാതെ പിരിഞ്ഞു. പത്തിനു വീണ്ടും ചര്‍ച്ച നടത്തും. വിജയസാധ്യതയ്ക്കു മുന്‍ഗണന നല്‍കി അന്നു രമ്യമായ തീരുമാനമെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി രണ്ടു കൂട്ടരുമായും യു.ഡി.എഫ്. ചര്‍ച്ച നടത്തിയിരുന്നു. രുമാനമുണ്ടാകാതിരുന്നതോടെ ഇന്നലെ രാവിലെ ആദ്യം ജോസ് വിഭാഗവുമായും തുടര്‍ന്ന് ജോസഫ് വിഭാഗവുമായും വീണ്ടും സംസാരിച്ചു.
കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന വാദത്തോട് ജോസ്പക്ഷം യോജിച്ചില്ല. 2010-ല്‍ കേരളാ കോണ്‍ഗ്രസിനു നിശ്ചയിച്ച പുനലൂരും കോണ്‍ഗ്രസിനു ലഭിച്ച കുട്ടനാടും പരസ്പരം വച്ചുമാറുകയായിരുന്നെന്ന് അവര്‍ ഓര്‍മിപ്പിച്ചു. അതേസമയം, കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച ജേക്കബ് ഏബ്രഹാം ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമാണെന്നു ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനാണു വിജയസാധ്യതയെന്നും അവര്‍ നിലപാടെടുത്തു. തുടര്‍ന്ന്, പത്തിനു ചര്‍ച്ച തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
from mangalam.com https://ift.tt/2TOT1Ma
via IFTTT
No comments:
Post a Comment