ന്യൂഡല്‍ഹി: ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ച മദ്ധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ എംഎല്‍എ മാര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ബിജെപി ക്യാംപിലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എത്തി. നാലു സ്വതന്ത്രന്മാരും നാലു കോണ്‍ഗ്രസ് എംഎല്‍എമാരേയുമാണ് കാണാതായത്.
എംഎല്‍എമാര്‍ ബിജെപി ക്യാംപിലാണെന്നും ഇവരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇവരില്‍ നാലു പേര്‍ ഹോട്ടല്‍ വിട്ടതായും നാലുപേര്‍ ഇപ്പോഴും ഹോട്ടലില്‍ ഉണ്ടെന്നുമാണ് വിവരം. ഒരു എംഎല്‍എയും മുന്‍ മന്ത്രി ബിസാഹുലാന്‍ സിംഗ് ഫോണ്‍ വിളിച്ച് തങ്ങളെ ഗുരുഗ്രാമിലെ ഐടിസി മറാത്താ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞതായി മദ്ധ്യപ്രദേശ് ധനകാര്യമന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു. ഫോണ്‍ വിളിച്ചത് അനുസരിച്ച് മന്ത്രിമാരായ ജെയ്‌വര്‍ദ്ധന്‍ സിംഗ്, ജീതു പട്വാരി എന്നിവര്‍ എട്ട് എംഎല്‍എമാരെ കാണുന്നതിനായി ഗുരുഗ്രാമിലേക്ക് പോയെങ്കിലും അവര്‍ക്ക് ഹോട്ടലില്‍ പ്രവേശിക്കാനായില്ലെന്നും പറഞ്ഞു.
ഹരിയാനയില്‍ ബിജെപിയാണ് ഭരിക്കുന്നത്്. എന്നാല്‍ മദ്ധ്യപ്രദേശിലെ ബിജെപി എംഎല്‍എമാരും മുന്‍ മന്ത്രി നരോത്തം മിശ്ര എത്തിയിട്ടും അവരെ ഹോട്ടലില്‍ കയറ്റിയില്ലെന്ന് ഭാനോട്ട് പറഞ്ഞു. എംഎല്‍എ മാരെ കൈകകൂലി നല്‍കി തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രയും കോണ്‍ഗ്രസ് എംഎല്‍എമാരെ 25-35 കോടി വാഗ്ദാനം ചെയ്ത് മോഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദിഗ്‌വിജയ ആരോപിച്ചു.
മുകളില്‍ നിന്നും നിര്‍ദേശം ഉണ്ടായാല്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 24 മണിക്കൂര്‍ പോലും തികയ്ക്കാന്‍ കഴിയില്ലെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗ്ഗവ കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തിയത് കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു. 231 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാര്‍ ഉണ്ട്. ബിജെപി യ്ക്ക് 107 എംഎല്‍എമാരും ബാക്കി ഒമ്പത് സീറ്റില്‍ രണ്ടു പേര്‍ ബിഎസ്പി, ഒരാള്‍ എസ്പിയുമാണ്. നാലു പേര്‍ സ്വതന്ത്രരാണ്. രണ്ടു സീറ്റുകള്‍ സാമാജികര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഒഴിഞ്ഞും കിടക്കുകയാണ്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തിന് 122 എംഎല്‍മാരുടെ പിന്തുണയുണ്ടായിരുന്നു. രണ്ടു ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു.
from mangalam.com https://ift.tt/2IhOoFc
via IFTTT
No comments:
Post a Comment