ആ കേസുകൾ ആവിയായി; തിരഞ്ഞെടുപ്പുകാലത്ത് എൽ.ഡി.എഫ്. ഉയർത്തിയ വിവാദകേസുകളിലെല്ലാം തുടർനടപടി നിലച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 3, 2020

ആ കേസുകൾ ആവിയായി; തിരഞ്ഞെടുപ്പുകാലത്ത് എൽ.ഡി.എഫ്. ഉയർത്തിയ വിവാദകേസുകളിലെല്ലാം തുടർനടപടി നിലച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പുഘട്ടത്തിൽ എൽ.ഡി.എഫ്. ഉയർത്തിയ കേസുകളിലെല്ലാം അന്വേഷണം അവസാനിപ്പിക്കുകയോ തുടർനടപടി നിലയ്ക്കുകയോ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറെ വിവാദം സൃഷ്ടിച്ച ബാർലൈസൻസ് അനുവദിക്കൽ, പാറ്റൂർ ഫ്ളാറ്റ് നിർമാണം എന്നീ കേസുകളുടെ അവസ്ഥയൊക്കെ ഇങ്ങനെതന്നെ. കേസെ​ടുത്തത് 11 മുൻമന്ത്രിമാർക്കെതിരേ കഴിഞ്ഞ യു.ഡി.എഫ്. മന്ത്രിസഭയിലെ 11 മന്ത്രിമാർക്കെതിരേ വിജിലൻസ് കേസെടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സഭയിൽ പറഞ്ഞത്. ഉമ്മൻചാണ്ടി പ്രതിചേർത്തത് പാറ്റൂർ ഫ്ളാറ്റ് നിർമാണക്കേസിൽ. ഹൈക്കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ കേസിന്റെ തുടർനടപടി അവസാനിപ്പിച്ചു പി.ജെ. ജോസഫ് ഇടുക്കി നാടുകാണിയിൽ വനഭൂമി കൈയേറി, വാട്ടർ കണക്ഷൻ നൽകിയതിലെ ക്രമക്കേട് എന്നിവയ്ക്കായിരുന്നു കേസ്. രണ്ടിലും അന്വേഷണം പൂർത്തിയാക്കി തുടർനടപടി അവസാനിപ്പിച്ചു കെ. ബാബു അനധികൃത സ്വത്തുസമ്പാദനവും ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടും. സ്വത്തുകേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിചാരണഘട്ടത്തിലാണ്. ബാർലൈസൻസ് കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സൂക്ഷ്മപരിശോധനയിലാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അടുർ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി എറണാകുളത്ത് ഐ.ടി. പാർക്കിന് നെൽവയൽ ഭൂമി അനുവദിച്ചെന്നാണ് ഇരുവർക്കുമെതിരേ കേസ്. ഇതിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (വിജിലൻസ്) പരിശോധിച്ച് തുടരന്വേഷണത്തിന് ശുപാർശചെയ്തു കെ.പി. േമാഹനൻ കേരള ഫീഡ്സിൽ 12 ഫീൽഡ് അസിസ്റ്റന്റുമാരെ നിയമിച്ചെന്നായിരുന്നു കേസ്. വിജിലൻസിന്റെ പ്രഥമവിവര റിപ്പോർട്ടുതന്നെ ഹൈക്കോടതി റദ്ദാക്കി അനൂപ് ജേക്കബ് റേഷൻ സാധനങ്ങൾ മറിച്ചുവിറ്റ റേഷൻ വ്യാപാരിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന കേസ്. ഇതിലുള്ള അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. വി.കെ. ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസ്. അന്വേഷണം പുരോഗമിക്കുന്നു വി.എസ്. ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം. അന്വേഷണം പുരഗോമിക്കുന്നു. സി.എൻ. ബാലകൃഷ്ണൻ, കെ.എം. മാണി ഇരുവരും മരിച്ചതിനാൽ കേസ് വിവരങ്ങൾ മുഖ്യമന്ത്രി സഭയിൽ നൽകിയില്ല


from mathrubhumi.latestnews.rssfeed https://ift.tt/2vBmEZs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages