ഒരവസരം കൂടി നല്‍കിയിട്ടും സര്‍വീസില്‍ തിരിച്ചെത്തിയില്ല ; രാജു നാരായണസ്വാമിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് ; ഫയല്‍ മുഖ്യമന്ത്രിക്കു മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

ഒരവസരം കൂടി നല്‍കിയിട്ടും സര്‍വീസില്‍ തിരിച്ചെത്തിയില്ല ; രാജു നാരായണസ്വാമിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് ; ഫയല്‍ മുഖ്യമന്ത്രിക്കു മുന്നില്‍

തിരുവനന്തപുരം: നിര്‍ബന്ധിത വിരമിക്കല്‍/പിരിച്ചുവിടലിനു മുമ്പ് ഒരവസരം കൂടി നല്‍കിയിട്ടും സര്‍വീസില്‍ തിരിച്ചെത്താത്ത രാജു നാരായണ സ്വാമി ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. സര്‍വീസില്‍ പ്രവേശിക്കാതെ ഒരു വര്‍ഷത്തിലേറെയായി ഒഴിഞ്ഞുമാറി നടക്കുകയാണ് അദ്ദേഹമെന്ന് പൊതുഭരണ വകുപ്പിന്റെ അനേ്വഷണത്തില്‍ കണ്ടെത്തി. നടപടിക്കുള്ള സമയം അതിക്രമിച്ചെന്ന പൊതുഭരണ വകുപ്പിന്റെ റിപ്പോര്‍ട്ട് ഉചിതമായ നടപടിയെടുക്കാനുള്ള ശിപാര്‍ശയോടെ നിയമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്കയച്ചു.

നേരത്തേ മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് അദ്ദേഹത്തിനു സമയം നീട്ടിക്കിട്ടിയത്. 1991-ല്‍ ഒന്നാം റാങ്കോടെ സിവില്‍ സര്‍വീസില്‍ പ്രവേശിച്ച രാജു നാരായണസ്വാമി ഇപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലാണ്. ജോലി ചെയ്യാന്‍ മടിയുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു നേരത്തേ നടപടി തുടങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മറുപടിയെത്തുടര്‍ന്ന്, മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചില്ല. എന്നിട്ടും ഒരു വര്‍ഷത്തിലേറെയായി ജോലിക്ക് ഹാജരാകാത്ത നിലയ്ക്കു നടപടിയെടുക്കണമെന്ന ഫയലാണ് ഇപ്പോള്‍ തയാറായിരിക്കുന്നത്.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കിയ ശേഷം രാജു നാരായണസ്വാമി സംസ്ഥാന സര്‍വീസില്‍ പ്രവേശിക്കേണ്ടതായിരുന്നു. കേഡര്‍ തസ്തികയില്‍ തിരികെയെത്തിയില്ലെങ്കില്‍ അഖിലേന്ത്യാ സര്‍വീസ് നടപടിക്രമത്തിലെ 1969 വകുപ്പ് പ്രകാരം നടപടിയെടുക്കാം. അതു നീട്ടിവച്ച സര്‍ക്കാര്‍, ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായില്ല.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുള്ള വിശദമായ റിപ്പോര്‍ട്ടാണു മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു പോയിരിക്കുന്നത്. ഒന്നിലധികം വകുപ്പുകളുടെ ജോലിഭാരവും അധികച്ചുമതലയുമൊക്കെ വഹിക്കുന്നതിലുള്ള ബുദ്ധിമുട്ട് നിരവധി ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കെയാണ് സ്വാമിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നത്.



from mangalam.com https://ift.tt/2TRZkzR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages