ഭരണം നിലനിര്‍ത്താന്‍ 112 എം.എല്‍.എമാര്‍ കൂടെയുണ്ടെന്നു കോണ്‍ഗ്രസ് ; എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി പിടിച്ചെടുക്കാന്‍ ബി.ജെ.പി. ; മധ്യപ്രദേശില്‍ വിശ്വാസവോട്ട് ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

ഭരണം നിലനിര്‍ത്താന്‍ 112 എം.എല്‍.എമാര്‍ കൂടെയുണ്ടെന്നു കോണ്‍ഗ്രസ് ; എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി പിടിച്ചെടുക്കാന്‍ ബി.ജെ.പി. ; മധ്യപ്രദേശില്‍ വിശ്വാസവോട്ട് ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടും. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെ വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ മധ്യപ്രദേശ് മന്ത്രിസഭ ചുമതലപ്പെടുത്തി. നിയമസഭയില്‍ വിശ്വാസവോട്ട് നേടുമെന്നും തങ്ങള്‍ക്കൊപ്പം 112 എം.എല്‍.എമാരുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു.

ഇന്നത്തെ വിശ്വാസവോട്ട് വേളയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കു ബി.ജെ.പി. വിപ്പ് നല്‍കി. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 21 കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ ബംഗളുരുവിലെ യലഹങ്കയിലെ റമദാ ഹോട്ടലിലേക്കു മാറ്റി. ഹോട്ടലിനുള്ള സുരക്ഷയും കൂട്ടിയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനാണു കോണ്‍ഗ്രസ് ക്യാമ്പിന്റെ ചുമതല. ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ അട്ടിമറി നീക്കം അതിജീവിച്ചയാളാണു ഹരീഷ് റാവത്ത്. വിശ്വാസവോട്ട് പ്രമാണിച്ചു ജയ്പുരില്‍ കഴിഞ്ഞിരുന്ന എം.എല്‍.എമാരെ ഇന്നലെ ഭോപ്പാലിലെ മാരിയറ്റ് ഹോട്ടലിലേക്കു മാറ്റി. 22 എം.എല്‍.എമാര്‍ രാജിവച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നു ഗവര്‍ണറെ ബി.ജെ.പി. സംഘം അറിയിച്ചിരുന്നു.

തുടര്‍ന്നാണ് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതേസമയം, കോവിഡ് െവെറസ് ബാധ ചൂണ്ടിക്കാട്ടി നിയമസഭ ചേരുന്നതും വിശ്വാസവോട്ട് തേടുന്നതും െവെകിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. കോവിഡ് ഭീഷണിയുള്ളതിനാല്‍ ഇന്നു തന്നെ വിശ്വാസവോട്ട് തേടേണ്ടതില്ലെന്നു സ്വതന്ത്ര എം.എല്‍.എയും ക്യാബിനറ്റ് മന്ത്രി പ്രദീപ് ജയ്സ്വാള്‍ പ്രതികരിച്ചു.

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും നീക്കം ശക്തമാക്കി. മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലാണു കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. എം.എല്‍.എമാരുടെ കുതിരക്കച്ചവടം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കേവല ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാര്‍ വീഴില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് അവകാശപ്പെട്ടു. വിമത എം.എല്‍.എമാരെ ബി.ജെ.പി. തട്ടിക്കൊണ്ടുപോയി ബംഗളുരുവില്‍ തടവിലാക്കിയിരിക്കുകയാണെന്നും കുടുംബത്തെ കാണാന്‍ പോലും അവരെ അനുവദിക്കുന്നില്ലെന്നും കമല്‍നാഥ് ആരോപിച്ചു.

അതേസമയം, വിശ്വാസവോട്ടിനു മുന്നോടിയായി തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് ഭോപ്പാലിലേക്കു മാറ്റി. അതിനിടെ, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. മദ്ധ്യപ്രദേശിന് പുറമേ ഗുജറാത്തിലും കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുകയാണ്. 26 ന് സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നല്‍കി.

രാജിവച്ച സാമാജികരുടെ പേര് ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗബലം 73 ല്‍ നിന്ന് 69 ആയി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം ഭയന്ന് 14 എം.എല്‍.എമാരെ കോണ്‍ഗ്രസ് ജയ്പുരിലേക്ക് മാറ്റിയിരുന്നു. എം.എല്‍.എമാര്‍ രാജിവച്ചതോടെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റുകളിലും ബി.ജെ.പിക്കു ജയസാധ്യതയായി.



from mangalam.com https://ift.tt/38TAVye
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages