'പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം; സിന്ധ്യമാര്‍ ഉണ്ടാകാതിരിക്കാന്‍ തലമുതിര്‍ന്നവര്‍ വഴിമാറി കൊടുക്കണം; ഈ ശ്വാസംമുട്ടല്‍ രാഹുല്‍ ഗാന്ധിയും അനുഭവിച്ചിട്ടുണ്ട്'; മാത്യു കുഴല്‍നാടന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2020

'പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം; സിന്ധ്യമാര്‍ ഉണ്ടാകാതിരിക്കാന്‍ തലമുതിര്‍ന്നവര്‍ വഴിമാറി കൊടുക്കണം; ഈ ശ്വാസംമുട്ടല്‍ രാഹുല്‍ ഗാന്ധിയും അനുഭവിച്ചിട്ടുണ്ട്'; മാത്യു കുഴല്‍നാടന്‍ പറയുന്നു

യുവ നേതാക്കള്‍ക്ക് മുന്നോട്ട് പോകാനുള്ള വഴി മുടക്കുന്ന പ്രായമായ നേതൃത്വത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കോണ്‍ഗ്രസില്‍ അപകടകരമായ പ്രവണതകള്‍ ഉണ്ട്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പാര്‍ട്ടിയില്‍ രണ്ട് തലമുറകള്‍ തമ്മിലുള്ള പൊരുത്തക്കേട് നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത ശൈലിയും പുതുതലമുറ ചിന്തകളും തമ്മില്‍ ഒത്ത് പോകില്ല. ഈ ശ്വാസംമുട്ട് രാഹുല്‍ ഗാന്ധിയും അനുഭവിച്ചതാണെന്ന് താന്‍ മനസ്സിലാക്കുന്നു.- അദ്ദേഹം ഫ്‌സ്ബുക്കില്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

വളരെ ദു:ഖത്തോടും നിരാശയോടെയുമാണ് ഇന്നത്തെ വാര്‍ത്ത ശ്രവിച്ചത്. ജോതിരാതിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് പോയതിലുള്ള നിരാശ മാത്രമല്ല കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ ക്ഷീണം രാജ്യത്തിന്റെ കൂടി ക്ഷീണമാണ് എന്ന തിരിച്ചറിവ് കൊണ്ട് കൂടിയാണ്.

ഒരു നേതാവും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമല്ല. എന്നാല്‍, എല്ലാ നേതാക്കളും പാര്‍ട്ടിക്ക് പ്രധാനം തന്നെയാണ്. പാര്‍ട്ടി വിട്ടതും ബി.ജെ.പിയില്‍ ചേരുന്നതും ഒരു നിലക്കും ന്യായീകരിക്കാനാവില്ല.

പക്ഷെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അപകടകരമായ ചില പ്രവണതകള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. കോണ്‍ഗ്രസ്സിലെ ഇന്നത്തെ യഥാര്‍ത്ഥ പ്രതിസന്ധി രണ്ടാശയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടാണ്. കുറച്ച് കൂടി ക്യത്യമായി പറഞ്ഞാല്‍ രണ്ട് തലമുറകള്‍ തമ്മിലുള്ള പൊരുത്തക്കേട്.

പരമ്പരാഗത ശൈലിയും പുതുതലമുറ ചിന്തകളും തമ്മില്‍ ഒത്ത് പോകുന്നില്ല. ഇത് പാര്‍ട്ടിയില്‍ വല്ലാത്ത ഒരു ശ്വാസം മുട്ട് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈ ശ്വാസംമുട്ടല്‍ രാഹുല്‍ ഗാന്ധിയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അനിവാര്യമായ ഒരു തലമുറ മാറ്റത്തിന്റെ പ്രസവവേദനയായേ ഞാന്‍ ഇതിനെ കണ്ടിരുന്നുള്ളൂ. പക്ഷെ അതിന് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരണ്ട സ്ഥിതി ഉണ്ടാവരുത്.

ഇതിന് മുമ്പ് ഇന്ദിരാഗാന്ധിയുടെ കാലത്തും സമാനമായ സ്ഥിതി വിശേഷം ഉണ്ടായിരുന്നു. അത് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ ആണ് അവസാനിച്ചത്. അന്ന് കമല്‍നാഥ് അടക്കമുള്ള യുവനിര ഇന്ദിരാഗാന്ധിക്കൊപ്പം നിന്നപ്പോള്‍ തല മുതിര്‍ന്നവര്‍ എല്ലാം അപ്പുറത്തായിരുന്നു. അവര്‍ക്ക് ഇന്ദിരയുടെ ശൈലി അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ അത് അതിജീവിക്കാന്‍ കോണ്‍ഗ്രസ്സിനും ഇന്ദിരാഗന്ധിക്കും കഴിഞ്ഞു.

ചരിത്രത്തിന്റെ കാവ്യനീതി പോലെ രാഹുല്‍ ഗാന്ധി നേരിടുന്നതും സമാനമായ വെല്ലുവിളിയാണ്. ഇപ്പോള്‍ മറുവശത്ത് അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിലകൊണ്ട അന്നത്തെ യുവനിരയാണ്.

പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം. ഇന്ന് കോണ്‍ഗ്രസ്സ് നേരിടേണ്ടത് തീവ്ര വലത് പക്ഷ രാഷട്രീയത്തിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പി യേയും അവര്‍ക്ക് ആശയപരവും സംഘടനാപരവുമായ അടിത്തറ നല്‍കുന്ന ആര്‍.എസ്.എസ് നേയുമാണ്.

പരമ്പരാഗത ചിന്തയും ശൈലിയും കൊണ്ട് വിജയിക്കാനാവില്ല. നിങ്ങള്‍ നിങ്ങളുടെ കാലത്ത് ഈ പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളെ ആരും കുറച്ച് കാണുന്നില്ല. നിങ്ങള്‍ ഏറ്റവും മികച്ച നേതാക്കള്‍ തന്നെയായിരുന്നു. എന്നാല്‍, ഇനിയും കോണ്‍ഗ്രസ്സ് നിലനില്‍ക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍, നിങ്ങള്‍ വഴി മാറാന്‍ തയ്യാറാവണം. പുതിയ ആശയങ്ങള്‍ക്കും, പുത്തന്‍ ശൈലിക്കും വേണ്ടി വഴിമാറുകയാണ് വേണ്ടത്.

സമഗ്രവും കാലോചിതവുമായ ഒരു നവീകരണം, അതാണ് പാര്‍ട്ടിക്ക് ആവശ്യം. കോണ്‍ഗ്രസ്സിനെ സമ്പൂര്‍ണ്ണമായി നവീകരിക്കാന്‍ നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം.

അല്ലെങ്കില്‍ ഈ ശ്വാസം മുട്ടലില്‍ ഇനിയും ജോതിരാത്യമാരുണ്ടായേക്കാം..



from mangalam.com https://ift.tt/2TSsM7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages