ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവം: നാണക്കേടു കൊണ്ട് തലകുനിയുന്നെന്ന് ജാവേദ് അക്തര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവം: നാണക്കേടു കൊണ്ട് തലകുനിയുന്നെന്ന് ജാവേദ് അക്തര്‍

ബെംഗളൂരു: ബെംഗളൂരുവിൽ യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ . തീവ്രസംഘങ്ങളുടെ പ്രേരണക്ക് വിധേയരായി പ്രതിമ മാറ്റിയ സംഭവം അപലപനീയമാണെന്നും നാണക്കേടു കൊണ്ട് തന്റെ തല കുനിഞ്ഞു പോയെന്നും ജാവേദ് അക്തർ പറഞ്ഞു. ബെംഗളൂരു സർക്കാരിന്റെ നിർദേശ പ്രകാരംബെംഗളൂരുവിൽ നിന്ന് 40 കിമി അകലെയുള്ള ദേവനഹള്ളിയിലെ കുന്നിൻ മുകളിൽ നിന്നാണ് പോലീസ് ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്. "ഞാൻ ഒരു നിരീശ്വരവാദിയാണ്. എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ നാണക്കേടു കൊണ്ട് എന്റെ തലകുനിയുകയാണ്. കർണാടക സർക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലീസ് ക്രെയിൻ ഉപയോഗിച്ചാണ് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്", ജാവേദ് അക്തർ പറയുന്നു. സർക്കാർ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങൾ തീവ്രഗ്രൂപ്പുകളിൽ നിന്ന് ഉയർന്നിരുന്നു.എന്നാൽ സെമിത്തേരിക്കായി സർക്കാർനൽകിയ ഭൂമിയിലാണ് പ്രതിമ നാട്ടിയതെന്നും ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ ഇംഗിതത്തിന് വശംവദരായി സർക്കാരുകൾ പെരുമാറാൻ പാടില്ലായിരുന്നുവെന്നുംഅതിരൂപത വക്താവ് ജെ എകന്തരാജ് മാധ്യമങ്ങളോട് പറഞ്ഞു. മതപരിവർത്തനം നടത്തുന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ പോലീസിന്റെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു മതപരിവർത്തനവും നടക്കുന്നില്ലെന്നും കന്തരാജ് പറഞ്ഞു. യാതൊരു വിധ മുന്നറിയിപ്പോ നോട്ടീസോ നല്കാതെയാണ് പൊടുന്നനെ ഒരു ദിവസം വന്ന് പോലീസ് പ്രതിമ മാറ്റിയതെന്നും അത് അസ്വീകാര്യമാമെന്നും ബെംഗളൂരു ആർച്ച് ബിഷപ്പും പറഞ്ഞു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന തീരുമാനമാണിതെന്നും സാമുദായിക സൗഹൃദത്തിന് ഈ സംഭവം ഭംഗം വരുത്തുന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. content highlights:Christ Statue removed in Bengaluru and Javed Akhtars reaction, hang my head by shame


from mathrubhumi.latestnews.rssfeed https://ift.tt/3346wfs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages