കൊറോണ രോഗി ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ സഹയാത്രക്കാര്‍ നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 2, 2020

കൊറോണ രോഗി ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ സഹയാത്രക്കാര്‍ നിരീക്ഷണത്തില്‍

ഹൈദരാബാദ്:തെലങ്കാനയിൽ ഇരുപത്തിനാലുകാരനായ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ യുവാവുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേർ നിരീക്ഷണത്തിൽ. ബെംഗളൂരുവിൽനിന്നും ഹൈദരാബാദിലേക്ക് ഇയാൾ സഞ്ചരിച്ച ബസിലെ യാത്രക്കാരും നിരീക്ഷണത്തിലാണെന്ന് തെലങ്കാന ആരോഗ്യമന്ത്രിഎട്ടേല രാജേന്ദർ പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ഇയാൾ ഹൈദരാബാദിൽ എത്തിയതിനു ശേഷം ആദ്യം താമസിച്ചത് മഹേന്ദ്ര ഹിൽസിലാണ്. അസുഖത്തെ തുടർന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും യുവാവിന്റെ ശരീരസ്രവങ്ങൾ പരിശോധിച്ചതിൽ നിന്നാണ്കൊറോണ സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ഇയാൾ ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ യാത്രക്കാരും അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും രോഗിയുടെ കുടുംബവുമടക്കം 80 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്ന് ഡൽഹിയിലെത്തിയയാളിനും ദുബായിൽനിന്ന് തെലങ്കാനയിലെത്തിയയാളിനുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. ജയ്പുരിൽ ചികിത്സയിലുള്ള ഇറ്റാലിയൻ വിനോദസഞ്ചാരിക്കുംരോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൽ നിന്നെടുത്ത ആദ്യസാമ്പിളിൽ രോഗബാധ കണ്ടെത്തിയിരുന്നില്ല. നില വഷളായതോടെ വീണ്ടുമെടുത്ത സാമ്പിളിലാണ് സ്ഥിരീകരണം വന്നത്. Content Highlights:Coronavirus positive Bengaluru techie travelled to Hyderabad on bus, fellow passengers under watch


from mathrubhumi.latestnews.rssfeed https://ift.tt/39hiLax
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages