മദ്യ ലഹരിയില്‍ പൊതു നിരത്തില്‍ നൃത്തം ചെയ്യുകയും ബഹളം വയ്ക്കുകയും ചെയ്യുന്നവരെ പോലീസ് തല്ലി ഓടിക്കാറുണ്ട്. ചിലപ്പോഴൊക്കെ സ്റ്റേഷന്‍ വരെ പോകേണ്ടിയും വരും. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് നൃത്തം ചെയ്താലോ?.തെലങ്കാന പോലീസ് ഉദ്യോഗസ്ഥര്‍ മദ്യ ലഹരിയില്‍ നാഗ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
തങ്ങളുടെ സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് കാറില്‍ പാട്ട് വെച്ച് വിവാഹ വേദിയോട് ചെര്‍ന്നുള്ള പറമ്പില്‍ മദ്യപാനവും നൃത്തവും നടത്തി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബാലുസ്വാമി, കോണ്‍സ്റ്റബിള്‍മാരായ അശോക് റെഡ്ഢി, അമര്‍നാഥ്, ചന്ദ്ര മോഹന്‍, വെങ്കിടേഷ് ഗൗഡ്, കൃഷ്ണ റെഡ്ഢി എന്നിവരാണ് വിഡിയോയിലെ പൊലീസുകാര്‍.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ്യൂട്ടിയിലോ, യൂണിഫോമിലോ അല്ലാത്ത ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നതും ആഘോഷിക്കുന്നതും സമൂഹത്തെ ബാധിക്കുന്നതല്ലെന്ന് ചിലര്‍ പറയുന്നു. അവരും മനുഷ്യരാണെന്നും സന്തോഷം കണ്ടെത്താന്‍ അവകാശമുണ്ടെന്നും പറയുന്നു.
എന്നാല്‍ ഇതേ സ്ഥാനത്ത് സാധാരണക്കാരെ കണ്ടാല്‍ പൊലീസുകാര്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. യൂണിഫോമില്‍ അല്ലെങ്കിലും പൊലീസുകാര്‍ മാതൃകാപരമായി പെരുമാറണമെന്നാണ് ചിലരുടെ വാദം. പൊലീസുകാരോടുള്ള ബഹുമാനം നഷ്ടപ്പെടാന്‍ ഇത്തരം പ്രവൃത്തികള്‍ കാരണമാകുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബരാബാദ് അസിസ്റ്റന്റ് കമ്മിഷണര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
from mangalam.com https://ift.tt/2TgLqa7
via IFTTT
No comments:
Post a Comment