അവളില്ലാതെ സഹപാഠികളും ക്ലാസ് മുറിയും; സങ്കടം അടക്കാനാവാതെ അധ്യാപകരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 2, 2020

അവളില്ലാതെ സഹപാഠികളും ക്ലാസ് മുറിയും; സങ്കടം അടക്കാനാവാതെ അധ്യാപകരും

ദേവനന്ദ വിടപറഞ്ഞതിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം ആ്‌യിരുന്നു ഇന്നലെ. അവളുടെ കൊച്ചു സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും സങ്കടം സഹിക്കാനായില്ല. പലരും ക്ലാസ് മുറിയിലും മറ്റിടങ്ങളിലുമായി വിങ്ങിപ്പൊട്ടി. കൊല്ലം വാക്കനാട് സരസ്വതി വിദ്യാനികേതന്‍ അവള് പഠിച്ചിരുന്ന ക്ലാസ്സിന് ഇനി മുതല്‍ ദേവനന്ദ എന്നാണ് പേര്. കൂട്ടുകാരിയുടെ ഓര്‍മ്മക്ക് ആയി സ്‌കൂള്‍ മുറ്റത്ത് സഹപാഠികള്‍ തുളസി തൈ നട്ടു.

കഴിഞ്ഞ ബുധനാഴ്ച വരെ ദേവനന്ദ ക്ലാസ്സില്‍ എത്തിയിരുന്നു. അവള് ഇരുന്ന അ കുഞ്ഞ് കസേരയില്‍ ഇരിക്കാന്‍ ഇനി അവള് വരില്ലെങ്കിലും ക്ലാസ്സില്‍ അ കസേര ഒഴിഞ്ഞ് കിടക്കും. അവളുടെ ഓര്‍മ്മക്ക് ആയി കാശി എന്ന് പേരിട്ടിരിക്കുന്ന ക്ലാസ് മുറിക്ക് ദേവനന്ദ എന്ന് പേരിട്ടു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം ആണ് ഇന്നലെ ക്ലാസ്സ് ആരംഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തരയോടെ ആണ് വീടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന ദേവനന്ദയെ കാണാതാവുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം ഇതിക്കര ആറ്റില്‍ നിന്നും കണ്ടെത്തി. വീട്ടില്‍ നിന്നും നാനൂറ് മീറ്ററോളം അകലെ ആണ് മൃതദേഹം കണ്ടെത്തിയത്.



from mangalam.com https://ift.tt/38f0Ks3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages