കൊറോണ അമേരിക്കയിലും നാശം വിതയ്ക്കുന്നു ; മരണം ആറായി, കൂടുതല്‍ മരണം വാഷിംഗ്ടണില്‍, ന്യൂയോര്‍ക്കിലേക്കും പടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 2, 2020

കൊറോണ അമേരിക്കയിലും നാശം വിതയ്ക്കുന്നു ; മരണം ആറായി, കൂടുതല്‍ മരണം വാഷിംഗ്ടണില്‍, ന്യൂയോര്‍ക്കിലേക്കും പടരുന്നു

ലോസ് ഏഞ്ചല്‍സ്: ലോകത്താകെമാനം പടര്‍ന്നുപിടിച്ചു കൊറോണ വന്‍ നാശം വിതയ്ക്കുമ്പോള്‍ യൂറോപ്പിന് പിന്നാലെ അമേരിക്കയിലും കൊറോണ മൂലം ആള്‍നാശം. ഇതുവരെ അമേരിക്കയില്‍ ആറു പേര്‍ കോവിഡ് 19 വൈറസ് ബാധ മൂലം മരിച്ചെന്നും മരണനിരക്ക് ഉയരുന്നതായുമാണ് വിവരം. കഴിയുന്നതും വേഗത്തില്‍ അസുഖത്തിന് ചികിത്സ ലഭ്യമാക്കുമെന്നും നിലവില്‍ വാക്‌സിനുകള്‍ ഇല്ലെന്നും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു.

വൈറസ് ബാധ ഏറ്റവും ശക്തമായി ബാധിച്ചിരിക്കുന്ന ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന 100 ശതമാനം യാത്രക്കാരെയും നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നും പറഞ്ഞു. അഞ്ചു മരണങ്ങള്‍ ഏഴുലക്ഷം പേര്‍ പാര്‍ക്കുന്ന വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരെണ്ണം തൊട്ടടുത്ത സ്‌നോഹോമിഷ് കൗണ്ടിയിലും. രോഗബാധിതരുടെ എണ്ണം കൂടും എന്നതാണ് ഇവിടെ നേരിടുന്ന പ്രതിസന്ധിയെന്നാണ് അധികൃതരുടെ നിഗമനം.

അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 90 ആണ്. നാലു പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരില്‍ കൂടുതല്‍ പേര്‍ ചൈനയില്‍ നിന്നുള്ളവരും ജപ്പാനിലെ വൈറസ് ബാധിച്ച കപ്പലില്‍ നിന്നും കൊണ്ടു വന്നവരുമായി ഇടപെട്ടവരുമാണ്. ആള്‍ക്കാരെ തനിച്ചു പാര്‍പ്പിക്കാനായി ഒരു മോട്ടല്‍ എടുത്തിട്ടുള്ളതായി കിംഗ് കൗണ്ടി അധികൃതര്‍ പറയുന്നു. കഴിയുന്നതും വേഗത്തില്‍ മരുന്നു കണ്ടുപിടിക്കാനാണ് അമേരിക്കയുടെ ശ്രമം. പുതിയ അനേകം വാക്‌സിനുകള്‍ അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

അതിനിടയില്‍ ന്യൂയോര്‍ക്കിലേക്കും രോഗം പടരുകയാണ്. ഇറാന്‍ സന്ദര്‍ശിച്ച ഒരു ആരോഗ്യ പ്രവര്‍ത്തകന് ന്യൂയോര്‍ക്കില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരിയ ലക്ഷണങ്ങളുമായി ഒരു 39 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെ വീട്ടില്‍ തന്നെ ഒറ്റപ്പെടുത്തി ചികിത്സ നല്‍കുകയാണ്. ഇവരുടെ ഭര്‍ത്താവിന്റെ രക്തപരിശോധന പോസിറ്റീവായിട്ടുണ്ട്.

മരുന്നു വികസിപ്പിക്കുന്നതിനും വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി കമ്പനികള്‍ ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കര്‍ശന യാത്രാ നിയന്ത്രണവും കൊണ്ടുവന്നിട്ടുണ്ട്. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്താളവത്തില്‍ എത്തുന്നവരെ പല തരം പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇറ്റലിയില്‍ 1,700 പേര്‍ക്കും ദക്ഷിണ കൊറിയയില്‍ 4,000 പേര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ലോകത്തുടനീളമായി 90,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുളളത്. 60 രാജ്യങ്ങളിലായി 3100 പേര്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.



from mangalam.com https://ift.tt/2TyrE9e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages