ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിക്കാത്തത് ദൈവാനുഗ്രഹമുള്ളതുകൊണ്ടെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2020

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിക്കാത്തത് ദൈവാനുഗ്രഹമുള്ളതുകൊണ്ടെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: ലോകമാകെ കൊറോണ വൈറസിന്റെ പിടിയിലമർന്നിരിക്കുമ്പോൾ ഇന്ത്യക്കാർക്കിടയിൽ വൈറസ് ബാധ വ്യാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഇന്ത്യയിൽ ആയിരക്കണക്കിന് പേർ പൈപ്പുകളിൽനിന്ന് കൈ ഉപയോഗിച്ച് വെള്ളം കുടിക്കുകയും അമ്പലങ്ങളിലെ പ്രസാദം കൈകളിലെടുത്ത് കഴിക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാൽ ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ലോകം മുഴുവൻ ഇപ്പോൾ ഭയപ്പെടുകയും വീടുകളിൽ അടച്ചിരിക്കുകയുമാണ്. ലോകം മുഴുവൻ കീഴടക്കുകയും ചന്ദ്രനിൽ വരെ എത്തിച്ചേരുകയും ചെയ്തവർ ഇപ്പോൾ ഭയപ്പെട്ട് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുന്നു. എന്നാൽ എന്താണ് ഇന്ത്യയിൽ സംഭവിക്കുന്നതെന്ന് നോക്കൂ, ആയിരങ്ങൾ പൂജകൾക്കായി ക്ഷേത്രങ്ങളിൽ പോകുന്നു. ആർക്കും ഒന്നും സംഭവിക്കുന്നില്ല. കാരണം അവർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്, അദ്ദേഹം പറഞ്ഞു. നമ്മുടെ അമ്മമാരും സഹോദരിമാരും വ്രതമെടുത്ത്, വളരെ ദൂരം സഞ്ചരിച്ച് ക്ഷേത്രങ്ങളിൽ പോകുന്നു, ആരാധന നടത്തുന്നു. ഈ സംസ്കാരം ഇന്ത്യയിൽ എവിടെ വേണമെങ്കിലും നമുക്ക് കാണാം. നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണിത്. ഇതിലൂടെയാണ് നാം അഭിവൃദ്ധി പ്രാപിക്കുന്നത്, ദലീപ് ഘോഷ് പറഞ്ഞു. ഇന്ത്യയിൽ ഏതാനും ചിലർക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അതിനേക്കാൾ എത്രയോ കൂടിയ അളവിൽ മറ്റു പകർച്ചവ്യാധികൾ ഇവിടെയുണ്ട്. മലേറിയയും ഡെങ്കിയും ബാധിച്ച് എത്രയോ പേർ മരിച്ചു... എന്നിട്ടും നാം ഭയപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു. പുർബ മേദിനിപുർ ജില്ലയിലെ ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ത്രിണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജി രംഗത്തെത്തി. ബിജെപി പോലൊരു പാർട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനെ അദ്ദേഹം അപലപിച്ചു. ഓരോദിവസവും അദ്ദേഹം പരിഹാസ്യമായ പ്രസ്താവനകളുമായി രംഗത്തെത്തുകയാണെന്നും ഒരു എംപിയാണ് അദ്ദേഹം എന്ന കാര്യം അദ്ദേഹം മറക്കരുതെന്നും പാർത്ഥാ ചാറ്റർജി പറഞ്ഞു. Content Highlights:Not Scared, Have Gods Blessings: BJPs Dilip Ghosh On Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/39EIeuM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages