റോം: യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 42 പേരാണ് വിമാനമിറങ്ങിയത്. അതേസമയം ഇറ്റലിയില്‍ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതെ വിമാനത്താളവത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികള്‍ ഉള്‍പ്പെടെ 300 യാത്രികര്‍ കുടുങ്ങി.
ഇറ്റലിയില്‍ നിന്നും ആള്‍ക്കാരുമായി വിമാനം നെടുമ്പാശേരി വിമാനത്തവളത്തില്‍ ഇന്ന് രാവിലെ ഇറങ്ങിയത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നത് വരെ ഐസൊലേഷനില്‍ വെയ്ക്കാനാണ് നിര്‍ദേശം. വിദേശത്ത് നിന്നും എത്തുന്ന എല്ലാവര്‍ക്കും കര്‍ശന പരിശോധന നടത്താനും നിര്‍ദേശമുണ്ട്.
കുടുങ്ങിയ മൂന്നൂറിലധികം യാത്രക്കാരില്‍ ഭുരിഭാഗവും മലയാളികളാണ്. നാട്ടിലേക്ക് മടങ്ങാനായി കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാന്‍ വിമാനത്താളവത്തില്‍ എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാന്‍ അനുമതി കിട്ടിയില്ല. കൊറോണ ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വിമാനത്തില്‍ കയറാനാകൂ എന്ന് ആരോഗ്യമന്ത്രാലയം നിലപാട് എടുത്തതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇടപ്പെട്ടിരിക്കുകയാണ്.
വെള്ളവും ഭക്ഷണവും കൂടാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഇവര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് വേണ്ടത്ര സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. രോഗം ഏറ്റവും ഗൗരവതരമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഇറ്റലിയില്‍ മാസ്ക്ക് പോലും ഇല്ലാതെ തണുപ്പത്ത് എയര്‍പോര്‍ട്ടിന് ഉള്ളില്‍ കഴിയുകയാണ്. രോഗമില്ലെന്ന അംഗീകൃത ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വേണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. വിവരം എംബസിയെ അറിയിച്ചെങ്കിലും അവര്‍ വേണ്ട വിധം പ്രതികരിച്ചില്ലെന്നും ഇവര്‍ പറയുന്നു.
വൈറസ് അതിവേഗം വ്യാപിക്കുന്ന രാജ്യത്ത് അപകടകരമായ സാഹചര്യത്തിലാണ് ഇവര്‍. സുരക്ഷിതമായ സാഹചര്യത്തില്‍ കഴിയുന്നവര്‍ പോലും കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതാണ് പ്രതിസന്ധി. രോഗം പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ള അനേകരാണ് ലാബുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗലക്ഷണം ഇല്ലാത്തവരെ പരിഗണിക്കാന്‍ ലാബുകള്‍ തയ്യാറാകാത്തതും അതോടൊപ്പം ലക്ഷണമുള്ളവര്‍ക്കൊപ്പം കഴിയേണ്ടി വരുന്നത് സുരക്ഷിതമല്ല എന്നും ഇവര്‍ പറയുന്നു.
ഇറ്റലിയില്‍ രോഗം പടരാതിരിക്കാനുള്ള നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ വൈറസ് ബാധയേറ്റവര്‍ രാജ്യത്തുടനീളം സുഗമമായി യാത്ര ചെയ്യുകയാണെന്നും രോഗം പടര്‍ത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. പലരും കഴിയും വേഗം നാട്ടിലെത്താന്‍ റിസ്ക്ക് എടുത്താണ് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നും ഇവര്‍ പറയുന്നു. അതേസമയം ഇറ്റലിയും ദക്ഷിണ കൊറിയയും സന്ദര്‍ശിക്കുന്നതിനെതിരേ മാര്‍ച്ച് 5 ന് തന്നെ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം. മാര്‍ച്ച് 10 മുതല്‍ ഇത് താല്‍ക്കാലികമായി നിലവില്‍ വരികയും ചെയ്തു.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് വയസ്സുകാരനും മാതാപിതാക്കളുമുണ്ട്. നേരത്തേ ഇറ്റലിയില്‍ നിന്നും കോട്ടയത്ത് എത്തിയ നാലു പേര്‍ കൊച്ചിയില്‍ മുന്ന് വയസ്സുകാരനും മാതാപിതാക്കളും പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും എത്തിയ രോഗികള്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഏഴുപേര്‍ എന്നിങ്ങനെയാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറ്റലിയില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശനമായ പരിശോധനയാണ് നിര്‍ദേശിച്ചിട്ടുള്ളത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവര്‍ വിമാനത്താവളത്തിലെ ആരോഗ്യവകുപ്പിന്റെ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
from mangalam.com https://ift.tt/2wOUpqA
via IFTTT
No comments:
Post a Comment