തേഞ്ഞിപ്പലം: യാത്രക്കാരിയുടെ മൊബൈൽ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച ഓല ടാക്സി കാർ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് പറമ്പത്ത് തലക്കളത്തൂർ അഭിജിത്തിനെ (26)യാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. തേഞ്ഞിപ്പലം പോലീസ് പരിധിയിലെ രണ്ട് സ്ത്രീകൾ ഇയാൾ ഓടിച്ച ഓൺലൈൻ ടാക്സിയായ ഓലയിൽ കഴിഞ്ഞദിവസം യാത്ര ചെയ്തിരുന്നു. ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പർ തരപ്പെടുത്തിയാണ് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചത്.സ്റ്റേഷൻ ഓഫീസർ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്. ദിൽജിത്ത്, സജിത എന്നിവരാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2WbgLNt
via
IFTTT
No comments:
Post a Comment