വോട്ടർപട്ടിക പുതുക്കാൻ നേരിട്ട് ഹാജരാകേണ്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

വോട്ടർപട്ടിക പുതുക്കാൻ നേരിട്ട് ഹാജരാകേണ്ട

തിരുവനന്തപുരം: കോവിഡ്-19 ജാഗ്രതാ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി. ഇവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു നിർദേശം നൽകി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും ഫോട്ടോ അപ്ലോഡ് ചെയ്യുകയോ ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ തടസ്സവാദമൊന്നും ഇല്ലെങ്കിൽ പേര് ഉൾപ്പെടുത്താം. എന്തെങ്കിലും കാരണത്താൽ ഇപ്പോൾ പേര് ചേർക്കാൻ കഴിയാത്തവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് വീണ്ടും അവസരം നൽകുമെന്നും കമ്മിഷണർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/38Nyq0u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages