ദുബായ്: കൊറോണ ഭീതിയില്‍ രാജ്യം ആശങ്കപ്പെട്ട് നില്‍ക്കുമ്പോള്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ വ്യാജസന്ദേശങ്ങളും സജീവമാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങളും രോഗവ്യാപനത്തെക്കുറിച്ചുമെല്ലാം തെറ്റായ വിവരങ്ങള്‍ ഒട്ടേറെ ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) രംഗത്ത് വന്നിരിക്കുകയാണ്.
ചൂടുകൂടിയ വെള്ളം ഉപയോഗിക്കുന്നത് വഴി വൈറസിനെ പ്രതിരോധിക്കാം ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയു, ഉപയോഗിക്കുന്നതും പ്രതിരോധ മാര്‍ഗ്ഗമാണ് തുടങ്ങിയവ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് ഡബ്ല്യു.എച്ച്.ഒ വിലയിരുത്തി. ഇതിനൊന്നും ശാസ്ത്രീയ തെളിവുകളില്ല. ഇതുകൂടാതെ €ോറിന്‍, മദ്യം എന്നിവ ശരീരത്ത് പുരട്ടുന്നത് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായകമാകുമെന്നും വ്യാജസന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
കൊറോണ എന്ന മാരകരോഗത്തിന് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ആന്റിബയോട്ടിക്കുകളും രോഗത്തിനെ ചെറുക്കാന്‍ സഹായിക്കില്ലെന്നും ഡബ്ല്യു.എച്ച്.ഒ പറ്ഞ്ഞു. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളിലൂടെയും രോഗം പകരില്ല. ഇതും തെറ്റായ പ്രചരണമാണ്. വിവിധ താപനിലയിലൂടെ മാറിമാറി സഞ്ചരിച്ചുകൊണ്ട് കൊറോണ വൈറസിന് ഉല്‍പ്പന്നങ്ങളില്‍ തങ്ങിനിന്ന്, രോഗം പരത്താനാകില്ല. വേണമെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ അണുവിമുക്തമാക്കി തുടച്ച് ഉപയോഗിക്കുന്നത് നല്ലതായിരിലക്കാം.
അതേസമയം ആരോഗ്യമുള്ള ആളുകള്‍ മാസ്‌ക് ധരിക്കണമെന്നില്ലെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. രോഗികളെ ശുശ്രൂഷിക്കുന്നവരും ചുമ, പനി എന്നിവ ഉള്ളവരും മാസ്‌കുകള്‍ ധരിക്കണം. മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനാണ് ഇത്തരത്തില്‍ ഉ പയോഗിക്കേണ്ടത്. കണ്ണിലും മൂക്കിലും വായിലും കൈയിടുന്ന ശീലവും ഒഴിവാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ നിര്‍ദ്ദേശമുണ്ട്.
from mangalam.com https://ift.tt/39LzjIh
via IFTTT
No comments:
Post a Comment