രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, യാത്രാവിവരം മറച്ചുവച്ചിട്ടില്ല: സിനിമയ്‌ക്കോ, കല്യാണത്തിനോ പോയിട്ടുമില്ല, പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി കൊറോണ സ്ഥിരീകരിച്ച യുവാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, യാത്രാവിവരം മറച്ചുവച്ചിട്ടില്ല: സിനിമയ്‌ക്കോ, കല്യാണത്തിനോ പോയിട്ടുമില്ല, പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി കൊറോണ സ്ഥിരീകരിച്ച യുവാവ്

റാന്നി: സര്‍ക്കാര്‍ വാദവും പ്രചരിക്കുന്ന അഭ്യൂഹങ്ങളും തള്ളി കൊറോണ വൈറസ് സ്ഥിരീകരിച്ച റാന്നി സ്വദേശിയായ യുവാവ്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും, യാത്രാവിവരം മറച്ചുവെച്ചിട്ടില്ലെന്നും യുവാവ് പ്രതികരിച്ചു. വിമാനത്താവള അധികൃതരെ ഇറ്റലിയില്‍ നിന്നാണെന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തില്‍ നിന്നോ നാട്ടിലെത്തിയ ശേഷമോ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു.

നാട്ടിലെത്തിയ കാലയളവില്‍ വിവാഹത്തിനോ സിനിമയ്‌ക്കോ പോയിട്ടില്ല. ബലമായാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നുള്ളതടക്കംനിരവധി വേദനാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും യുവാവ് പറഞ്ഞു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ അംഗമാണ് യുവാവ്.

ബന്ധു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തുന്നത്. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വന്തം കാറിലാണ് ജില്ല ആശുപത്രിയില്‍ എത്തിയതെന്നും യുവാവ് പ്രതികരിച്ചു. നാട്ടിലെത്തിയ കാലയളവില്‍ പുനലൂരിലെ ബന്ധുവീട്, എസ്പി ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും സമീപത്തെ വീടുകള്‍, ചില കടകള്‍ എന്നിവിടങ്ങളില്‍ പോയിരുന്നുവെന്നുള്ളത് സത്യമാണ്. ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ഇത്തരത്തില്‍ യാത്ര നടത്തിയതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഇറ്റലിയില്‍ നിന്ന് പുറപ്പെടും മുമ്പ് വിമാനത്താവളത്തില്‍ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും യുവാവ് പറഞ്ഞു.



from mangalam.com https://ift.tt/3aClpIk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages