അന്തിക്കാട്: ക്ഷേത്രച്ചടങ്ങിനിടെ കോമരത്തിന്റെ കല്‍പ്പനയില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയെന്ന് പരാതി. മണലൂരില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മ ജീവനൊടുക്കിയത്. ക്ഷേത്രച്ചടങ്ങിനിടെ നാട്ടുകാര്‍ക്ക് മുമ്പില്‍വെച്ച് യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും, ദേവിക്ക് മുന്നില്‍ മാപ്പ് പറയണമെന്നും കോമരം കല്‍പന പുറപ്പെടുവിപ്പിച്ചതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
കോമരം തുള്ളിയ നാട്ടുകാരന്‍ കൂടിയായ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത് കോമരത്തിന്റെ സുഹൃത്താണെന്നും, അയാള്‍ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരില്‍ നിന്നുള്‍പ്പെടെ പോലീസ് മൊഴി രേഖപ്പെടുത്തിതുടങ്ങി.
from mangalam.com https://ift.tt/2VBHzWI
via IFTTT
No comments:
Post a Comment