കൊറോണ വൈറസ് അമ്മയിൽനിന്ന് കുഞ്ഞിലേക്ക് പകരില്ലെന്ന് ഡോക്ടർമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

കൊറോണ വൈറസ് അമ്മയിൽനിന്ന് കുഞ്ഞിലേക്ക് പകരില്ലെന്ന് ഡോക്ടർമാർ

ബെയ്ജിങ്:പ്രസവസമയത്ത് അമ്മയിൽനിന്ന് നവജാത ശിശുവിലേക്ക് കൊറോണ വൈറസ് (കോവിഡ് 19) പകരാൻ സാധ്യതയില്ലെന്നാവർത്തിക്കുകയാണ് ചൈനയിൽനിന്നുള്ള ഡോക്ടർമാർ. വുഹാനിലെ യൂണിയൻ ആശുപത്രിയിൽ വൈറസ് ബാധയുള്ള നാല് അമ്മമാരിൽനിന്ന് പ്രസവസമയത്ത് കുഞ്ഞുങ്ങളിലേക്ക് രോഗം ബാധിച്ചില്ലെന്നതാണ് ഇതിന് ഏറ്റവും പുതിയ തെളിവായി ഇവർ നിരത്തുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുവാഷൂങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ട് ഫ്രണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. ജനിച്ചയുടനെ നാലു കുഞ്ഞുങ്ങളെയും പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. രണ്ടുപേർക്ക് നേരിയ ശ്വാസതടസ്സമുണ്ടായിരുന്നെങ്കിലും ഭേദപ്പെട്ടു. പക്ഷേ, പരിശോധനയിൽ കൊറോണ കണ്ടെത്താനായില്ലെന്ന് പഠനത്തിന്റെ ഭാഗമായ യാലൻ ലിയു പറഞ്ഞു. കുഞ്ഞുങ്ങളും അമ്മമാരും ഇപ്പോൾ പൂർണ ആരോഗ്യത്തിലാണ്. നേരത്തേ ഒൻപത് ഗർഭിണികളിൽനടന്ന പഠനത്തിലും കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് സംഘം നിർദേശിക്കുന്നു. കൊറോണ വൈറസ് പരത്തുന്ന സാർസ്, മെർസ് രോഗങ്ങളും നവജാതശിശുക്കളിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഗർഭച്ഛിദ്രത്തിനും മരണത്തിനും മറ്റും ഈ വൈറസുകൾ കാരണമായിട്ടുണ്ട്. Content Highlights:Doctors say the virus cannot be passed from mother to baby


from mathrubhumi.latestnews.rssfeed https://ift.tt/2TWasvO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages