യൂട്യൂബ് വീഡിയോ മാതൃകയാക്കി കാമുകൻ പ്രസവമെടുത്തു; പത്തൊമ്പതുകാരി ഗുരുതരനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 19, 2020

യൂട്യൂബ് വീഡിയോ മാതൃകയാക്കി കാമുകൻ പ്രസവമെടുത്തു; പത്തൊമ്പതുകാരി ഗുരുതരനിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ യൂട്യൂബ് വീഡിയോ മാതൃകയാക്കി കാമുകൻ പ്രസവമെടുക്കാൻ നടത്തിയ ശ്രമത്തെത്തുടർന്ന് പത്തൊമ്പതുകാരിയെ അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈ വേർപെട്ടു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല. യുവതിയുടെ കാമുകൻ സൗന്ദറിനെ (27) പോലീസ് അറസ്റ്റുചെയ്തു. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപ്പുണ്ടിക്കടുത്ത് കമ്മാർപാളയത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. എൽ.പി.ജി. സിലിൻഡർ വിതരണക്കാരനായ പ്രതിയും കോളേജ് വിദ്യാർഥിനിയായ യുവതിയും രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. വിവാഹിതരല്ലാത്തതിനാൽ വിവരം രഹസ്യമാക്കിവെച്ചു. ഏഴാംമാസത്തിൽ, കഴിഞ്ഞദിവസം പ്രസവലക്ഷണങ്ങൾ തുടങ്ങിയതോടെ യുവതി സൗന്ദറിനെ വിളിച്ചുവരുത്തി. പുറത്തറിയാതിരിക്കാൻ ആശുപത്രിയിൽ പോകാതെ യുവതിയുമായി ബൈക്കിൽ അടുത്തുള്ള തോട്ടത്തിലെത്തിയ ഇയാൾ യൂട്യൂബിൽ പ്രസവമെടുക്കുന്ന വീഡിയോകൾ കണ്ട് സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ ബലംചെലുത്തിയതോടെ കൈ ശരീരത്തിൽനിന്ന് വേർപെട്ടു. യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയുംചെയ്തു. അപകടം മണത്ത സൗന്ദർ യുവതിയെയുംകൊണ്ട് ബൈക്കിൽ 25 കിലോമീറ്ററോളം സഞ്ചരിച്ച് പൊന്നേരി സർക്കാരാശുപത്രിയിലെത്തി. അവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം ഉടൻതന്നെ റോയപുരം ആർ.എസ്.ആർ.എം. ആശുപത്രിയിലേക്ക് ആംബലുലൻസിൽ അയച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്. ആശുപത്രിയിൽനിന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സൗന്ദറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ഇരുവരുടെ മാതാപിതാക്കളെയും പോലീസ് ചോദ്യംചെയ്തു. Content Highlights:Unborn baby killed in botched-up delivery as boyfriend attempts labour with YouTubes help


from mathrubhumi.latestnews.rssfeed https://ift.tt/2Qw6GXY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages