ന്യൂഡൽഹി: കേരളത്തിലൂടെ ഓടുന്ന ഏഴെണ്ണമുൾപ്പെടെ 84 തീവണ്ടികൾകൂടി റദ്ദാക്കിയതോടെ കൊറോണയുടെ പശ്ചാത്തലത്തിൽ ആകെ റദ്ദാക്കിയ തീവണ്ടികളുടെ എണ്ണം 155 ആയി. റദ്ദാക്കിയവയിൽ ടിക്കറ്റ് ബുക്ക് ചെയ്തവരിൽനിന്ന് റദ്ദാക്കൽ നിരക്ക് ഈടാക്കില്ല. ടിക്കറ്റ് തുക 100 ശതമാനവും തിരിച്ചുനൽകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. മുംബൈ-അഹമ്മദാബാദ്, ന്യൂഡൽഹി-ലഖ്നൗ എന്നീ റൂട്ടുകളിൽ ഓടുന്ന തേജസ്സ് തീവണ്ടികൾ, ഇന്ദോർ-വാരാണസി ഹംസഫർ എക്സ്പ്രസ്, വിനോദസഞ്ചാര തീവണ്ടികളായ മഹാരാജ, ബുദ്ധ, ഭാരത് ദർശൻ എന്നിവ കഴിഞ്ഞദിവസങ്ങളിൽ റദ്ദാക്കിയവയിൽ ഉൾപ്പെടും. കൊല്ലം-പുനലൂർ റൂട്ടിലോടുന്ന രണ്ടു പാസഞ്ചർ തീവണ്ടികൾ, ചെങ്കോട്ട-കൊല്ലം പാസഞ്ചർ തീവണ്ടി, എറണാകുളം-ഹൈദരാബാദ് പ്രതിവാര എക്സ്പ്രസ്, എറണാകുളത്തുനിന്ന് രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക തീവണ്ടികൾ, കോയമ്പത്തൂരിൽനിന്ന് ഷൊർണൂർ, മംഗലാപുരം വഴി ജബൽപുരിലേക്കുള്ള പ്രത്യേക തീവണ്ടികളും റദ്ദാക്കിയിരുന്നു. Content Highlights:Those who booked tickets on canceled trains will get 100% refund
from mathrubhumi.latestnews.rssfeed https://ift.tt/33uJbUn
via
IFTTT
No comments:
Post a Comment