ഇറ്റലിയില്‍ കൊറോണ വ്യാപിക്കുന്നു; ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാര്‍പ്പാപ്പ നോമ്പുകാല ശുശ്രൂഷകളില്‍ നിന്ന് വിട്ടുനിന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

ഇറ്റലിയില്‍ കൊറോണ വ്യാപിക്കുന്നു; ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാര്‍പ്പാപ്പ നോമ്പുകാല ശുശ്രൂഷകളില്‍ നിന്ന് വിട്ടുനിന്നു

വത്തിക്കാന്‍ സിറ്റി: മാര്‍പ്പാപ്പ ആയതിനുശേഷം ആദ്യമായി പോപ്പ് ഫ്രാന്‍സിസ് ശുശ്രൂഷാനിര്‍വ്വഹണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ മൂലമാണ് റോമില്‍ പങ്കെടുക്കാനിരുന്ന ധ്യാനശുശ്രൂഷയില്‍ നിന്ന് മാറി നിന്നത്. 2013ല്‍ സ്ഥാനമേറ്റതിനുശേഷം ഇതാദ്യായാണ് മാര്‍പ്പാപ്പ ഇത്തരത്തില്‍ ഔദ്യോഗിക ദൗത്യനിര്‍വ്വഹണത്തില്‍ നിന്ന് മാറിനില്‍ക്കുന്നതായി അറിയിക്കുന്നത്.

ഇറ്റലിയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് രാജ്യം ഒരുക്കിക്കൊണ്ടിരിക്കുന്നത്്. സെന്റ്. പീറ്റേഴ്‌സ് സക്്വയറില്‍ വിഭൂതി ബുധനാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലും അദ്ദേഹം അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ഇന്നലെ നടക്കേണ്ടിയിരുന്ന തിരുക്കര്‍മ്മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അവസാന നിമിഷം എടുത്തതായിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. കൗമാരകാലത്തുണ്ടായ അസുഖത്തെ തുടര്‍ന്ന് മാര്‍പ്പാപ്പയടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.

ഇറ്റലിയില്‍ കൊറോണ ഭീതി വിതയ്ക്കുന്നതു കൊണ്ടും മാര്‍പ്പാപ്പയുടെ ശാരീരികമായ അസ്വസ്ഥതതകള്‍ പരിഗണിച്ചും അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. 1950നുശേഷം ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ ഇത്തരത്തില്‍ നോമ്പുകാല ശുശ്രൂഷയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വത്തിക്കാന്റെ ഗസ്റ്റ് ഹൗസായ സാന്റാമാര്‍ട്ടയിലാണ് അദ്ദേഹം ഇപ്പോള്‍ വിശ്രമിക്കുന്നത്.

വിഭൂതി ബുധനോടനുബന്ധിച്ച് നടന്ന ശുശ്രൂഷയിഠല്‍ പങ്കെടുക്കാനെത്തിയിരുന്ന ആളുകളില്‍ പലരും മാസ്‌ക് ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍, മാര്‍പ്പാപ്പയ്ക്ക് ചുമയും തുമ്മലും മൂലമുള്ള അസ്വാസ്ഥ്യങ്ങള്‍ മാത്രമാണുള്ളതെന്ന് മാര്‍പ്പാപ്പയുടെ വക്താവ് അറിയിച്ചു. ഇറ്റലിയില്‍ ഇതുവരെ 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 29 പേര്‍ കൊറോണമൂലം മരിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2PFg6jd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages