കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളി മരിച്ചു

തൊടുപുഴ: കുമളിയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ബസിലെ ക്ലീനര്‍ മരിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനറാണ് മരിച്ചത്.

ബസില്‍ തീപടരുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ബസിലെ ജീവനണക്കാര്‍ തീ അണയ്ക്കാനായി എത്തിയെങ്കിലും രാജന്‍ ബസിനുള്ളില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അപ്പോഴാണ് രാജന്‍ ബസിനുള്ളില ഉണ്ടായിരുന്ന വിവരം അറിഞ്ഞത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കുമളി - കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊണ്ടോടി എന്ന ബസാണ് കത്തിനശിച്ചത്. രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയില്‍ സൂക്ഷിച്ചരിക്കുന്നു.



from mangalam.com https://ift.tt/2wjP1v8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages