വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു.തനിക്ക് രോഗലക്ഷണങ്ങളില്ലെന്ന് ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ട്രംപിനൊപ്പം കഴിഞ്ഞദിവസം ഫ്ളോറിഡയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത ബ്രസീലിയൻ പ്രസിഡന്റിന്റെ മാധ്യമവിഭാഗം മേധാവി ഫാബിയോ വജ്ഗാർടന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെനിർദേശപ്രകാരമാണ് ട്രംപ് കൊറോണ വൈറസ് പരിശോധനയ്ക്ക് തയ്യാറായത്. അമേരിക്കയിൽ 57 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.2836 പേർക്ക് രോഗം സ്ഥിരീകരിച്ചു. Content Highlights:US President Donald Trump tests negative for Corona virus
from mathrubhumi.latestnews.rssfeed https://ift.tt/2Wadtdr
via
IFTTT
No comments:
Post a Comment