തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാല്‍ ക്ഷേത്രം. 10.30 ഓടെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നിരത്തിയിരിക്കുന്ന ലക്ഷക്കണക്കിന് അടുപ്പുകളില്‍ നൈവേദ്യം തയാറാക്കുന്നതിനായി മറ്റ് അടുപ്പുകളിലേയ്ക്കും തീ പകര്‍ന്നു. ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. തലസ്ഥാന നഗരിയെ യാഗശാലയാക്കിയാണ് അനന്തപുരിയില്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.
അനന്തപുരിയും പരിസരവും ഇന്നലെ ഉച്ചയോടെ പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമാണ് പൊങ്കാല അടുപ്പുകള്‍ നിരന്നിരിക്കുന്നത്. രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം. നാളെ രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.
മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ട് തീുരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്നാണ് മേല്‍ശാന്തിക്ക് നല്‍കിയത്. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തി്ച ശേം ദീപം സഹമേല്‍ാെന്തിമാര്‍ക്ക് കൈമാറി.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കു പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും രോഗബാധിത രാജ്യങ്ങളില്‍നിന്നു വന്നവര്‍ വീടുകളില്‍തന്നെ പൊങ്കാലയിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/3aFndjP
via IFTTT
No comments:
Post a Comment