ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കിയത് ഏഴു വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷം. ഇന്ന് പുലര്‍ച്ചെ 5.30 ന് ആയിരുന്നു നാലു പ്രതികളെയും ഒരുമച്ച് തൂക്കിലേറ്റിയത്. അക്ഷയ് ഠാക്കൂര്‍ (31), പവന്‍ഗുപ്ത (25), വിനയ്ശര്‍മ്മ (26), മുകേഷ് സിംഗ് (32) എന്നിവരെയാണ് തൂക്കിലേറ്റിയത് രാജ്യത്ത് ഇതാദ്യമായിട്ടാണ് നാലുപേരെ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കി. എന്ന അപൂര്‍വ്വതയും കേസിലുണ്ടായി.
ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കി. എന്നാല്‍ ഒടുവില്‍ നീതിപീഠങ്ങളും രാഷ്ര്ടപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു.
ശിക്ഷ നടപ്പാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വരെ നിയമ പോരാട്ടം നടത്തി അവസാന കച്ചിത്തുരുമ്പും പിടിവിട്ടതോടെയാണ് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്. അവസാന ഹര്‍ജി സുപ്രീംകോടതി 2.30 നായിരുന്നു തള്ളിയത്. കൊറോണ ഭീഷണിയെ തുടര്‍ന്നാണ് മതിയായ പേപ്പറുകള്‍ പോലും ഇല്ലാതെ അപ്പീല്‍ ധൃതിയില്‍ ഫയല്‍ ചെയ്തതെന്ന അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതിനും മണിക്കൂറുകള്‍ മുമ്പ് ഡല്‍ഹി ഹൈക്കോടതിയും പ്രതികളുടെ ഹര്‍ജി പരിഗണിച്ചിരുന്നു.
കൊറോണ കാരണം പറഞ്ഞ് ശിക്ഷ വൈകിപ്പിക്കാനായിരുന്നു ശ്രമം. തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി ഇന്നലെ രാവിലെ സുപ്രീം കോടതിയും മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഉച്ചയ്ക്കു ശേഷം പ്രത്യേക കോടതിയും തള്ളിയതിനു പിന്നാലെ പ്രതികളുടെ അഭിഭാഷകര്‍ ഇന്നലെ രാത്രി ഏറെെവെകിയാണ് ഡല്‍ഹി െഹെക്കോടതിയെ സമീപിച്ചത്. അപ്പോഴേക്കും വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ പൂര്‍ത്തിയായിരുന്നു.
പവന്റെ ഹര്‍ജി ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ ചേംബറിലാണു പരിഗണിച്ചത്. എല്ലാ വാദഗതികളും പരിഗണിച്ച് നേരത്തേ എത്തിയ തീരുമാനത്തില്‍ പിഴവില്ലെന്ന് അവര്‍ വ്യക്തമാക്കി. അതിനു പിന്നാലെ, സ്‌റ്റേ ആവശ്യം നിരസിച്ച് പാട്യാല ഹൗസ് കോടതി സമുച്ചയത്തില്‍നിന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ അന്തിമവിധിയെത്തി.
രാഷ്ട്രപതിക്കു രണ്ടാമതു നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമായിട്ടില്ലെന്നതു മരണശിക്ഷ മാറ്റിവയ്ക്കാന്‍ മതിയായ കാരണമല്ലെന്നു 2015-ല്‍ യാക്കൂബ് മേമന്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയതു കോടതി ചൂണ്ടിക്കാട്ടി. നൂറ് അപേക്ഷകള്‍ നിരത്തിയാലും മരണവാറന്റ് നടപ്പാക്കുന്നതു തടയാന്‍ നിയമപരമായ പ്രതിവിധിയില്ലെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതോടെ കോടതി വിധി പ്രഖ്യാപിച്ചു.
പ്രതികളെ കോവിഡ് വാക്‌സിന്‍ പരിശോധനയ്ക്കുള്ള ഉപകരണങ്ങളാക്കുകയോ അതിര്‍ത്തിയില്‍ യുദ്ധമുന്നണിയിലേക്കയയ്ക്കുകയോ ചെയ്യുക, ജീവനെടുക്കാതിരിക്കുക എന്നു പ്രതികളുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ പോലും തള്ളി. കഴിഞ്ഞ ഏതാനും മാസമായി നാലുപേരും അനേകം ഹര്‍ജികളാണ് സമര്‍പ്പിച്ചത്. ഇത് ശിക്ഷ നടപ്പാക്കുന്നതിന് 11 ാം മണിക്കൂറില്‍ വരെ തുടര്‍ന്നു. വധശിക്ഷയ്ക്ക് പകരം അവരെ ഇന്ത്യാ പാക് അതിര്‍ത്തിയിലേക്കോ ദോക്ലാമിലേക്കോ അയയ്ക്കാം എന്ന് പോലും അഭിഭാഷകന്‍ കോടതിയോട് അപേക്ഷിക്കുക പോലും ചെയ്തു.
from mangalam.com https://ift.tt/3a5OeNt
via IFTTT
No comments:
Post a Comment