കോവിഡ്-19: ലോകത്താകമാനം മരണം 9,800 ആയി, മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നു, ഇന്നും ചൈനയില്‍ പുതിയ കേസുകളില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 19, 2020

കോവിഡ്-19: ലോകത്താകമാനം മരണം 9,800 ആയി, മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നു, ഇന്നും ചൈനയില്‍ പുതിയ കേസുകളില്ല

ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരിയില്‍ ലോകത്താകമാനം മരണം പതിനായിരത്തോട് അടുക്കുന്നു. ഇതുവരെ മരണം 9,800 ആയി. 240,000 ഓളം പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ മരണസംഖ്യ ഉയരുകയാണ്. ചൈനയില്‍ ഇതുവരെ മരണം 3,245 ആണ്, എന്നാല്‍ ഇറ്റലിയിലെ മരണസംഖ്യ 3,405 ആയതോടെ, മരണസംഖ്യയില്‍ ഇറ്റലി ചൈനയേയും മറികടന്നു.

ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 427 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇന്നലേയും ഇന്നും ചൈനയില്‍ ആര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇത് തുടര്‍ച്ചയായ രണ്ടാം ദിനമാണ് ചൈനയ്ക്ക് ആശ്വാസമേകുന്നത്.

യുഎസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏയ്ഞ്ചല്‍സില്‍ എല്ലാ ആളുകളോടെയും വീട്ടില്‍ തന്നെ കഴിയണമെന്നാണ് മേയര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് ബാധ തടയാനും, ആളുകളുടെ ജീവന്‍ രക്ഷിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും മേയര്‍ എറിക് ഗാര്‍സെട്ടി വ്യക്തമാക്കി. കാലിഫോര്‍ണിയയിലും ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2xOWDXb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages